ഗാര്‍ഹികപീഡന നിരോധനനിയമപ്രകാരം കോടതിയുടെ സംരക്ഷണം ലഭിച്ചിട്ടുളള സ്ത്രീയെ വാടകവീട്ടിലെത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റില്‍

അടൂര്‍ | ഭര്‍ത്താവിന്റെ നിരന്തര പീഡനം മൂലം പിണങ്ങി മാറി മകളുമൊത്ത് വാടകവീട്ടില്‍ താമസിച്ച് വരുന്ന സ്ത്രീയെ വാടകവീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഗാര്‍ഹികപീഡന നിരോധനനിയമപ്രകാരം കോടതിയുടെ സംരക്ഷണം ലഭിച്ചിട്ടുളള സ്ത്രീയെ കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് വാടകവീട്ടിലെത്തി ഉപദ്രവിക്കുകയായിരുന്നു. ഏനാദിമംഗലം മാരൂര്‍ തോട്ടപ്പാലം പ്രിന്‍സ് കോട്ടേജില്‍ പ്രിന്‍സ് ശമുവേല്‍(49) ആണ് അറസ്റ്റിലായത്

കേസുകള്‍ നിലവിലിരിക്കെ പ്രതി കഴിഞ്ഞദിവസം ഭാര്യയുടെ ഉടമസ്ഥതയിലുളള സ്‌കൂട്ടര്‍ തീ വെച്ച് നശിപ്പിച്ചിരുന്നു.

സമാന പരാതിയില്‍ പ്രതിയ്ക്കെതിരെ അടൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപ്പത്രം സമര്‍പ്പിച്ചിട്ടുളളതാണ്. കേസുകള്‍ നിലവിലിരിക്കെ പ്രതി കഴിഞ്ഞദിവസം ഭാര്യയുടെ ഉടമസ്ഥതയിലുളള സ്‌കൂട്ടര്‍ തീ വെച്ച് നശിപ്പിക്കുകയും ചെയ്തു. അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ എസിന്റെ മേല്‍നോട്ടത്തില്‍ എസ് ഐ അനൂപ് രാഘവന്‍, എ എസ് ഐ മഞ്ജുമോള്‍, സി പി ഒമാരായ നിഥിന്‍, അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →