തിരുവനന്തപുരം: സ്കൂള്‍ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെ-ടെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു.അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം. സര്വീസിലുളളവര്ക്കായി 2026 ഫെബ്രുവരിയില്‍ നടക്കുന്ന പ്രത്യേക പരീക്ഷയ്ക്കു ശേഷം പുതിയ ഉത്തരവിറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
സുപ്രീംകോടതി വിധിക്കെതിരേ സര്‍ക്കാര്‍ ഉടന്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കും
കെ-ടെറ്റ് നിര്‍ബന്ധമാക്കിയ സുപ്രീംകോടതി വിധിക്കെതിരേ സര്‍ക്കാര്‍ ഉടന്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കും. കെ-ടെറ്റ് ഉത്തരവില്‍ രണ്ടാം ദിനമാണ് സര്‍ക്കാരിന്റെ യു ടേണ്‍.ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎ ഉള്‍പ്പെടെ പരാതിപ്പെട്ടതോടെയാണ് ഈ പിന്നോട്ടുപോക്ക് എന്നാണ് വിവരം. കെ-ടെറ്റ് നിര്‍ബന്ധമാക്കിയ സെപ്റ്റംബറിലെ സുപ്രീം കോടതി വിധി നടപ്പാക്കാനായിരുന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
