കൊച്ചി: ബെവ്കോ പുതുതായി നിര്‍മിക്കുന്ന മദ്യത്തിനു പേരും ലോഗോയും നിര്‍ദേശിക്കാന്‍ മത്സരം പ്രഖ്യാപിച്ചതിൽ സർക്കാരിനു പങ്കില്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്.മന്ത്രിതലത്തിലുള്ള നിലപാടിന്റെ അടിസ്ഥാനത്തിലല്ല മത്സരമെന്നും കോര്പറേഷന് എന്ന നിലയിൽ ബെവ്കോയാണ് അതിൽ തീരുമാനമെടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ചട്ടവിരുദ്ധമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി
കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിളയുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വിഷയം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.എക്സൈസ് വകുപ്പിനു കീഴില്‍ വരുന്ന ബിവറേജസ് കോര്‍പറേഷന്റെ തീരുമാനങ്ങളിൽ മന്ത്രി അടിയന്തര നിലപാട് സ്വീകരിക്കണമെന്നും പ്രസാദ് കുരുവിള ആവശ്യപ്പെട്ടു. സരോഗേറ്റ് അഡ്വര്ടൈസ്മെന്റാണു ബെവ്കോ നടത്തിയിട്ടുള്ളതെന്നും ചട്ടവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
.
