കൊച്ചി: ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ ഗാലറിയില്‍നിന്നു വീണ് പരിക്കേറ്റ സംഭവത്തില്‍ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാ തോമസ് എംഎല്‍എ വക്കീല്‍ നോട്ടീസ് അയച്ചു.
നഷ്ട പരിഹാരം നല്‍കിയില്ലെങ്കില്‍ നിയമപരമായ തുടര്‍നടപടികൾ സ്വീകരിക്കും
മൃദംഗ നാദം നൃത്തസന്ധ്യക്കിടെ ഗാലറിയില്‍ ഒരുക്കിയ താത്കാലിക ഉദ്ഘാടന വേദിയില്‍നിന്നു വീണുണ്ടായ അപകടത്തിന്റെ ആഘാതം ഇപ്പോഴും തുടരുന്നതടക്കം ചൂണ്ടിക്കാട്ടിയാണ് സ്റ്റേഡിയം ഉടമകളായ ജിസിഡിഎയ്ക്ക് നോട്ടീസ് അയച്ചത്. നഷ്ട പരിഹാരം നല്‍കിയില്ലെങ്കില്‍ നിയമപരമായ തുടര്‍നടപടി സ്വീകരിക്കുമെന്നാണ് അഡ്വ. പോള്‍ ജേക്കബ് മുഖേന നല്കിയ നോട്ടീസില്‍ പറയുന്നത്
