.
വെസ്റ്റ് ബാങ്ക്: വഴിയരികിൽ പ്രാർഥിക്കുകയായിരുന്ന പലസ്തീൻ സ്വദേശിയെ ആയുധധാരിയ ഇസ്രയേലി സൈനികൻ വാഹനം ഇടിപ്പിച്ച് വീഴ്ത്തി. പലസ്തീനിലെ വെസ്റ്റ് ബാങ്കിലാണ് സംഭവം. എന്നാൽ വാഹനം ഇടിച്ചു കയറ്റിയ യുവാവ് മുൻ സൈനികനാണെന്നും ഇയാളുടെ സൈനിക സേവനം നേരത്തെ തന്നെ അവസാനിപ്പിച്ചിരുന്നതായും ഇസ്രയേൽ സൈന്യം അറിയിച്ചു.
ഇസ്രയേൽ പൗരന്റെ ആയുധം കണ്ടുകെട്ടി
ഗുരുതരമായ നിയമലംഘനം നടത്തിയതിനാൽ ഇസ്രയേൽ പൗരന്റെ ആയുധം കണ്ടുകെട്ടിയതായും ഇസ്രയേൽ സൈന്യം പറഞ്ഞു. ദൃശ്യങ്ങളിൽ ഇസ്രയേൽ സൈനികൻ സിവിലിയൻ വസ്ത്രമായിരുന്നു ധരിച്ചിരുന്നതെന്ന് വ്യക്തമാണ്. ഇയാൾ പിന്നീട് പലസ്തീൻ പൗരന് നേർക്ക് ആക്രോശിക്കുകയും പ്രദേശം വിട്ടുപോകാൻ നിർദേശിക്കുകയും ചെയ്തിരുന്നു.
പലസ്തീനികൾക്കെതിരെ ആക്രമണങ്ങൾ
. ഇസ്രയേൽ സൈനികൻ കുരുമുളക് സ്പ്രേ പ്രയോഗിച്ചതായും ആരോപണമുണ്ട്. ഐക്യരാഷ്ട്രസംഘടനയുെട കണക്കുകൾ പ്രകാരം വെസ്റ്റ് ബാങ്കിൽ പലസ്തീനികൾക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ രേഖപ്പെടുത്തിയ വർഷങ്ങളിലൊന്നായിരുന്നു ഇത്
