തി​രൂ​രിൽ ബേ​ക്ക​റി ക​ടയ്ക്ക് തീപിടിച്ച് 20 ല​ക്ഷം രൂ​പ​യു​ടെ ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ള്‍ കത്തി നശിച്ചു.

..

മ​ല​പ്പു​റം: തി​രൂ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡ് കെ​ട്ടി​ട​ത്തി​ലെ ബേ​ക്ക​റി ക​ട ക​ത്തി​ന​ശി​ച്ചു. തൃ​ക്ക​ണ്ടി​യൂ​ര്‍ സ്വ​ദേ​ശി എം. ​ച​ന്തു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ.​ആ​ര്‍. ബേ​ക്ക​റി​യാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ക്രി​സ്മ​സ് പു​തു​വ​ര്‍​ഷ വി​പ​ണി ല​ക്ഷ്യ​മി​ട്ട് ത​യാ​റാ​ക്കി​യ 20 ല​ക്ഷം രൂ​പ​യു​ടെ ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ള്‍ തീ​പി​ടി​ത്ത​ത്തി​ൽ ന​ശി​ച്ചു.

ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

ഡിസംബർ 23 ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ 5.30നാ​ണ് സം​ഭ​വം. ക​ട​യ്ക്കു​ള്ളി​ല്‍​നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ അ​ഗ്നി​ര​ക്ഷ സേ​ന​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തി​രൂ​ര്‍ ഫ​യ​ര്‍ സ്റ്റേ​ഷ​നി​ലെ നാ​ല യൂ​നി​റ്റ് എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. അ​ര നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി തി​രൂ​രി​ല്‍ വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​രാ​ണ് ക​ട​യു​ട​മ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →