ബം​​ഗ​ളൂ​രുവിൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ടി​വ​ച്ചു​കൊ​ന്നു

ബം​​ഗ​ളൂ​രു: വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീസ​യ​ച്ച​തി​ന് ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ടി​വ​ച്ചു​കൊ​ന്നു. ബം​ഗ​ളൂ​രു​വി​ൽ താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ബാ​ല​മു​രു​ഗ​നാ​ണ് (40) ഭാ​ര്യ ഭു​വ​നേ​ശ്വ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.കു​ടും​ബ​ജീ​വി​ത​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ഒ​രു വ​ർ​ഷ​മാ​യി അ​ക​ന്നു​ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​രു​വ​രും.

ഭാര്യയെ നി​റ​യൊ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്തിയ ​ശേ​ഷം, ഇ​യാ​ൾ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി.

ഒ​രാ​ഴ്ച മു​മ്പാ​ണ് ഭു​വ​നേ​ശ്വ​രി ബാ​ല​മു​രു​ഗ​ന് വി​വാ​ഹ​മോ​ച​ന​മാ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടി​സ് അ​യ​ച്ച​ത്. തു​ട​ർ​ന്ന് ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി വ​രു​ക​യാ​യി​രു​ന്ന ഭു​വ​നേ​ശ്വ​രി​യെ ബാ​ല​മു​രു​ഗ​ൻ നാ​ല് ത​വ​ണ നി​റ​യൊ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം, ഇ​യാ​ൾ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി.സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യ ബാ​ല​മു​രു​ഗ​ൻ ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി തൊ​ഴി​ൽ‌​ര​ഹി​ത​നാ​യി​രു​ന്നു. യൂ​ണി​യ​ൻ ബാ​ങ്കി​ൽ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രാ​ണ് മ​രി​ച്ച ഭു​വ​നേ​ശ്വ​രി.

അ​സ്വാ​ര​സ്യ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ഭു​വ​നേ​ശ്വ​രി മ​ക്ക​ളു​മാ​യി രാ​ജാ​ജി ന​ഗ​റി​ലേ​ക്ക് താ​മ​സം മാ​റിയിരുന്നു.

ത​മി​ഴ്നാ​ട്ടി​ലെ സേ​ലം സ്വ​ദേ​ശി​ക​ളാ​യ ഇ​രു​വ​രും 2011ലാ​ണ് വി​വാ​ഹി​ത​രാ​യ​ത്. 2018ൽ ​ഇ​വ​ർ ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യി. ഇ​വ​ർ​ക്ക് ര​ണ്ടു മ​ക്ക​ളു​മു​ണ്ട്. എ​ന്നാ​ൽ ഇ​രു​വ​രും ത​മ്മി​ലു​ള്ള അ​സ്വാ​ര​സ്യ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ഭു​വ​നേ​ശ്വ​രി മ​ക്ക​ളു​മാ​യി രാ​ജാ​ജി ന​ഗ​റി​ലേ​ക്ക് താ​മ​സം മാ​റി. ഭു​വ​നേ​ശ്വ​രി​ക്ക് മ​റ്റൊ​രു ബ​ന്ധ​മു​ണ്ടെ​ന്ന് ബാ​ല​മു​രു​ഗ​ൻ സം​ശ​യി​ച്ചി​രു​ന്നെ​ന്നും ഇ​ത് നി​ര​ന്ത​രം ത​ർ​ക്ക​ങ്ങ​ളി​ലേ​ക്ക് ന​യി​ച്ചി​രു​ന്നെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →