മ​ണ്ഡ​ല​പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ച് ശ​ബ​രി​മ​ല​യി​ല്‍വെ​ര്‍​ച്വ​ല്‍ ക്യൂ, ​സ്പോ​ട്ട് ബു​ക്കിം​ഗ് എ​ന്നി​വ​യി​ല്‍ നി​യ​ന്ത്ര​ണം

ശ​ബ​രി​മ​ല: മ​ണ്ഡ​ല​പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ച് ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​ന വെ​ര്‍​ച്വ​ല്‍ ക്യൂ, ​സ്പോ​ട്ട് ബു​ക്കിം​ഗ് എ​ന്നി​വ​യി​ല്‍ നി​യ​ന്ത്ര​ണം. ത​ങ്ക​അ​ങ്കി ഘോ​ഷ​യാ​ത്ര സ​ന്നി​ധാ​ന​ത്ത് എ​ത്തു​ന്ന 26ന് 3,0000 ​പേ​രെ​യും മ​ണ്ഡ​ല​പൂ​ജ ന​ട​ക്കു​ന്ന 27ന് 35,000 ​പേ​രെ​യും മാ​ത്ര​മേ വെ​ര്‍​ച്വ​ല്‍ ക്യൂ ​മു​ഖേ​ന അ​നു​വ​ദി​ക്കു​ക​യു​ള്ളു. ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലും സ്പോ​ട്ട് ബു​ക്കിം​ഗ് 2000 ആ​യി നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ത​ങ്ക അ​ങ്കി വ​ഹി​ച്ചു​ള്ള ര​ഥ​ഘോ​ഷ​യാ​ത്ര ഡിസംബർ 23 ചൊ​വ്വാ​ഴ്ച​. ആ​റ​ന്മു​ള പാ​ര്‍​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ടു

ത​ങ്ക അ​ങ്കി ഘോ​ഷ​യാ​ത്ര എ​ത്തു​ന്ന ദി​വ​സം സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള ഭ​ക്ത​രു​ടെ നീ​ക്ക​ത്തി​ലും ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തും. മ​ണ്ഡ​ല പൂ​ജ​യ്ക്ക് ശ​ബ​രി​മ​ല അ​യ്യ​പ്പ​സ്വാ​മി​ക്കു ചാ​ര്‍​ത്താ​നു​ള്ള ത​ങ്ക അ​ങ്കി വ​ഹി​ച്ചു​ള്ള ര​ഥ​ഘോ​ഷ​യാ​ത്ര ഡിസംബർ 23 ചൊ​വ്വാ​ഴ്ചയാണ് ആ​റ​ന്മു​ള പാ​ര്‍​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ട​ത്. ഘോ​ഷ​യാ​ത്ര 26ന് ​രാ​വി​ലെ 11ന് ​നി​ല​യ്ക്ക​ല്‍ ക്ഷേ​ത്ര​ത്തി​ലും ഉ​ച്ച​യ്ക്ക് 1.30ന് ​പ​മ്പ​യി​ലും ദീ​പാ​രാ​ധ​ന​യ്ക്കു മു​മ്പു സ​ന്നി​ധാ​ന​ത്തും എ​ത്തും.

27ന് ​ഉ​ച്ച​യ്ക്ക് മ​ണ്ഡ​ല​പൂ​ജ പൂ​ര്‍​ത്തി​യാ​കും.

26ന് ​രാ​വി​ലെ ഒ​മ്പ​തി​നു​ശേ​ഷം നി​ല​യ്ക്ക​ല്‍​നി​ന്നു 10നു​ശേ​ഷം പ​മ്പ​യി​ല്‍ നി​ന്നു ഭ​ക്ത​രെ സ​ന്നി​ധാ​ന​ത്തേ​ക്കു വി​ടി​ല്ല. ഘോ​ഷ​യാ​ത്ര ശ​രം​കു​ത്തി​യി​ലെ​ത്തി​യ​ശേ​ഷ​മാ​യി​രി​ക്കും ഭ​ക്ത​രെ പ​മ്പ​യി​ല്‍ നി​ന്നു ക​ട​ത്തി​വി​ടു​ന്ന​ത് പു​ന​രാ​രം​ഭി​ക്കു​ക. 27ന് ​ഉ​ച്ച​യ്ക്ക് മ​ണ്ഡ​ല​പൂ​ജ പൂ​ര്‍​ത്തി​യാ​കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →