മുൻ മേയർ ആര്യാ രാജേന്ദ്രന് എതിരെ രൂക്ഷ വിമർശനവുമായി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി

.
തിരുവന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ മുൻ മേയർ ആര്യാ രാജേന്ദ്രന് രൂക്ഷ വിമർശനം. ആര്യയുടെ പല പ്രവർത്തനങ്ങളും ജനങ്ങളെ കോർപ്പറേഷൻ ഭരണസമിതിക്ക് എതിരാക്കിയെന്നായിരുന്നു പ്രധാനവിമർശനം. ശബരിമല വിവാദവും ഇടതു മുന്നണിക്കേറ്റ തിരിച്ചടിക്ക് കാരണമായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നു.

ഭരണത്തെ നിയന്ത്രിക്കാൻ കഴിയാത്തത് പാർട്ടി നേതൃത്വത്തിന്റെ പിടിപ്പുകേട്

.ആര്യയുടെ പല പ്രവർത്തനങ്ങളും ജനങ്ങളെ കോർപ്പറേഷൻ ഭരണത്തിന് എതിരാക്കി. കോർപ്പറേഷൻ ഭരണം നഷ്ടപ്പെടാൻ ഒരു കാരണം ഭരണസമിതിയുടെ തെറ്റായ ഭരണമാണ്. ഭരണത്തെ നിയന്ത്രിക്കാൻ കഴിയാത്തത് പാർട്ടി നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും വിമർശനമുയർന്നു. കോർപ്പറേഷനിലെ തോൽവിക്ക് പ്രധാന കാരണം തെറ്റായ സ്ഥാർനാർഥി നിർണയമാണ്. പോളിങ് ബൂത്തുകളിലേക്ക് വോട്ടർമാരെ എത്തിക്കുന്നതിൽ വൻ പരാജയം നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടായെന്നും ജില്ലാ കമ്മിറ്റിയിൽ അഭിപ്രായമുയർന്നു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →