മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ ബ​ല​ക്ഷ​യം; സു​പ്രീം കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രമുളള പ​രി​ശോ​ധ​ന ഇ​ന്ന് തു​ട​ങ്ങും

ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ ബ​ല​ക്ഷ​യം നി​ർ​ണ​യി​ക്കു​ന്ന​തി​നാ​യി വെ​ള്ള​ത്തി​ന​ടി​യി​ലു​ള്ള പ​രി​ശോ​ധ​ന ഇ​ന്ന് (23.12.2025) തു​ട​ങ്ങും. റി​മോ​ട്ട് ഉ​പ​യോ​ഗി​ച്ച് നി​യ​ന്ത്രി​ക്കു​ന്ന ഉ​പ​ക​ര​ണ​ത്തി​ലൂ​ടെ​യാ​ണ് ബ​ല​ക്ഷ​യം പ​രി​ശോ​ധി​ക്കു​ക. അ​ണ​ക്കെ​ട്ടി​ന്‍റെ ജ​ലാ​ഭി​മു​ഖ ഭാ​ഗ​ത്തെ ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് ബ​ല​ക്ഷ​യം വി​ല​യി​രു​ത്തു​ക​യാ​ണ് ല​ക്ഷ്യം. 1200 അ​ടി നീ​ള​മു​ള്ള അ​ണ​ക്കെ​ട്ട്, 100 അ​ടി വീ​ത​മു​ള്ള 12 ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണ് ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന. ഇ​തി​നു ശേ​ഷം 50 അ​ടി വീ​ത​മു​ള്ള ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ച് പ​രി​ശോ​ധി​ക്കും.

ഫ്രാ​ൻ​സി​ൽ നി​ന്നെ​ത്തി​ച്ച ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ത്ത​വ​ണ പ​രി​ശോ​ധ​ന

ഡ​ൽ​ഹി സി​എ​സ്എം​ആ​ർ​എ​സി​ൽ നി​ന്നു​ള്ള നാ​ല് ശാ​സ്ത്ര, സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഫ്രാ​ൻ​സി​ൽ നി​ന്നെ​ത്തി​ച്ച ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ത്ത​വ​ണ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഏ​റ്റ​വും ഒ​ടു​വി​ൽ അ​ണ​ക്കെ​ട്ടി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് 10 അ​ടി വീ​ത​മാ​യി ഭാ​ഗി​ച്ച് ആ​ർ​ഒ​വി ഉ​പ​യോ​ഗി​ച്ച് ചി​ത്ര​ങ്ങൾ എടുക്കും

സി​മ​ന്‍റ് പ്ലാ​സ്റ്റ​റിം​ഗ് ഇ​ള​കി പോ​യും നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച സു​ർ​ക്കി മി​ശ്രി​തം ന​ഷ്ട​പ്പെ​ട്ടും ക​രി​ങ്ക​ല്ലു​ക​ൾ തെ​ളി​ഞ്ഞ​താ​യി മു​മ്പ് കേ​ര​ളം ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. സു​പ്രീം കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ജ​ലാ​ഭി​മു​ഖ​ഭാ​ഗ​ത്ത് ഈ ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →