കൊ​ല്ല​ത്തേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും മൂ​ന്ന് ക്രി​സ്മ​സ് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ

കൊ​​​ല്ലം: ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽനി​​​ന്ന് കൊ​​​ല്ല​​​ത്തേ​​​ക്കും കൊ​​​ല്ലം വ​​​ഴി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കും മൂ​​​ന്ന് ക്രി​​​സ്മ​​​സ് സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ച്ച് റെ​​​യി​​​ൽ​​​വേ. എ​​​സ്എം​​​വി​​​ടി ബം​​​ഗ​​​ളൂ​​​രു-കൊ​​​ല്ലം സ്പെ​​​ഷ​​​ൽ 27ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽനി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് പി​​​റ്റേ​​​ദി​​​വ​​​സം രാ​​​വി​​​ലെ 7.25 ന് ​​​കൊ​​​ല്ല​​​ത്ത് എ​​​ത്തും. .പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ർ, ആ​​​ലു​​​വ, എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ൺ, കോ​​​ട്ട​​​യം, ച​​​ങ്ങ​​​നാ​​​ശേ​​​രി, തി​​​രു​​​വ​​​ല്ല, ചെ​​​ങ്ങ​​​ന്നൂ​​​ർ, മാ​​​വേ​​​ലി​​​ക്ക​​​ര, കാ​​​യം​​​കു​​​ളം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഈ ​​​ട്രെ​​​യി​​​ന് സ്റ്റോ​​​പ്പു​​​ണ്ട്.

ഹു​​​ബ്ബ​​​ള്ളി-തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ർ​​​ത്ത് (കൊ​​​ച്ചു​​​വേ​​​ളി) സ്പെ​​​ഷ​​​ൽ ഡിസംബർ 23 ന് രാ​​​വി​​​ലെ 6.55ന് ​​​ഹു​​​ബ്ബ​​​ള്ളി​​​യി​​​ൽനി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് പി​​​റ്റേ ദി​​​വ​​​സം രാ​​​വി​​​ലെ 10.30ന് ​​​കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ൽ എ​​​ത്തും. പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ർ, ആ​​​ലു​​​വ, എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ൺ, കോ​​​ട്ട​​​യം, ച​​​ങ്ങ​​​നാ​​​ശേ​​​രി, തി​​​രു​​​വ​​​ല്ല, ചെ​​​ങ്ങ​​​ന്നൂ​​​ർ, മാ​​​വേ​​​ലി​​​ക്ക​​​ര, കാ​​​യം​​​കുളം,കൊല്ലം, ൻോീകോതോ എന്നിവിടങ്ങളിൽ ഈ ​​​ട്രെ​​​യി​​​ന് സ്റ്റോ​​​പ്പ് അനുവദിച്ചിട്ടുണ്ട്.

കൊച്ചുവേളി എസ്എംവിറ്റി ബം​ഗളൂരു സ്പെഷൽ ട്രെയിൻ കൊച്ചുവേളിയിൽ നിന്ന് 24 ന് ഉച്ചക്ക് 12 40 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 5.50ന് ബം​ഗളൂരുവിൽ എത്തും. എല്ലാ ട്രെയിനുകൾക്കും മുൻകൂർ രജിസ്ട്രേഷൻ ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →