കൊല്ലം | ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ സ്മാര്‍ട്ട് ക്രിയേഷന്‍ സി ഇ ഒ പങ്കജ് ഭണ്ഡാരിയേയും ജ്വല്ലറി ഉടമ ഗോവര്‍ധനേയും 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഡിസംബർ 19 വെള്ളിയാഴ്ച വൈകുന്നേരത്തോടെ അറസ്റ്റിലായ ഇരുവരേയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു.
പോറ്റിയും ഭണ്ഡാരിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു
ദ്വാരപാലക ശില്പത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചത് പങ്കജ് ഭണ്ഡാരിയുടെ കമ്പനിയും വേര്‍തിരിച്ച സ്വര്‍ണം വാങ്ങിയത് ഗോവര്‍ധനനുമാണെന്നാണ് കണ്ടെത്തല്‍. പോറ്റിയും ഭണ്ഡാരിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തുടക്കം മുതല്‍ അന്വേഷണം വഴി തെറ്റിക്കാനും പങ്കില്ലെന്ന് തെളിയിക്കാനുമാണ് പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും ശ്രമിച്ചത്..
