ന്യൂഡൽഹി: രണ്ടായിരം കോടി രൂപ ചെലവിൽ കാമികാസെ ഡ്രോണുകൾ വാങ്ങാനൊരുങ്ങി ഇന്ത്യൻ സൈന്യം. 850 ഡ്രോണുകളാണ് സൈന്യത്തിനായി വാങ്ങുന്നത്. ഈ മാസം അവസാനം നടക്കുന്ന ഡിഫൻസ് അക്യുസിഷൻ കൗൺസിൽ ഉന്നതതല യോഗത്തിൽ ഇതിനുള്ള അനുമതി ലഭിക്കുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
വാങ്ങുന്ന ഡ്രോണുകൾ മൂന്ന് സൈനിക വിഭാഗങ്ങൾക്കും പ്രത്യേക സേനകൾക്കും വീതിച്ചു നൽകും. സമീപ ഭാവിയിൽ മുപ്പതിനായിരത്തോളം കാമികാസെ ഡ്രോണുകൾ സൈന്യത്തിന്റെ ഭാഗമാക്കാനാണ് തീരുമാനമെന്നും പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ വേളയിൽ പാക്കിസ്താനുള്ളിലെ ഭീകരകേന്ദ്രങ്ങൾ തകർക്കാൻ സൈന്യം കാമികാസെ ഡ്രോണുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു
