ഇസ്ലാമാബാദ്/ലാഹോർ: ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത നിരോധനം അടുത്ത മാസം 23 വരെ നീട്ടിയതായി പാക്കിസ്താൻ. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഏപ്രിലിലാണ് ഇന്ത്യൻ വിമാനങ്ങളെ പാക്കിസ്താൻ വിലക്കിയത്.
സമാനമായ നിരോധനം ഇന്ത്യയും ഏർപ്പെടുത്തിയിരുന്നു.
ഡിസംബർ24 ബുധനാഴ്ച അവസാനിക്കേണ്ടിയിരുന്ന നിരോധനം നീട്ടാൻ പാക്കിസ്താൻ എയർപോർട്ട് അഥോറിറ്റിയാണു തീരുമാനമെടുത്തത്. പാക് വിമാനങ്ങൾക്കു സമാനമായ നിരോധനം ഇന്ത്യയും ഏർപ്പെടുത്തിയിരുന്നു.
