വ​യ​നാ​ട്ടി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ ക​ടു​വ​യെ കാ​ടു​ക​യ​റ്റാ​നുളള ശ്ര​മങ്ങൾ തു​ട​രു​ന്നു

.

വ​യ​നാ​ട്: ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ ക​ടു​വ​യെ കാ​ടു​ക​യ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രു​ന്നു. വ​യ​നാ​ട് ക​ണി​യാ​മ്പ​റ്റ പ​ന​മ​രം മേ​ഖ​ല​യി​ലി​റ​ങ്ങി​യ ക​ടു​വ​യെ തെ​ർ​മ​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ക​ണ്ടെ​ത്തി​യ ശേ​ഷം കാ​ടു​ക​യ​റ്റാ​നാ​ണ് നീ​ക്കം. പ്ര​ദേ​ശ​ത്ത് കാ​മ​റ ട്രാ​പ്പു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച് വ​യ​സു​ള്ള ആ​ൺ ക​ടു​വ​യാ​ണ് മേ​ഖ​ല​യി​ലു​ള്ള​തെ​ന്നാ​ണ് നി​ഗ​മ​നം. കൂ​ട് സ്ഥാ​പി​ക്കാ​നും മ​യ​ക്കു​വെ​ടി വ​യ്ക്കാ​നു​മു​ള്ള ഉ​ത്ത​ര​വ് ല​ഭി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ആ ​മാ​ർ​ഗ​വും തേ​ടു​മെ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഡിസംബർ 16 ന് രാ​ത്രി ചീ​ക്ക​ല്ലൂ​രി​ലെ വ​യ​ലി​ൽ നി​ന്ന് കാ​ട്ടി​ലേ​ക്ക് ക​യ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്കാ​ണ് ക​ടു​വ ഓ​ടി​യ​ത്.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

ക​ടു​വ​യു​ടെ സാ​ന്നി​ധ്യ​ത്തെ​ത്തു​ട​ർ​ന്ന് പ​ന​മ​രം, ക​ണി​യാ​മ്പ​റ്റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​ഞ്ച് വീ​തം വാ​ർ​ഡു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് നി​രോ​ധ​നാ​ജ്ഞ​യും നി​ല​വി​ലു​ണ്ട്. പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ലെ ആ​റ്, ഏ​ഴ്, എ​ട്ട്, ഒ​ൻ​പ​ത്, 14, 15 വാ​ർ​ഡു​ക​ളി​ലും ക​ണി​യാ​മ്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച്, ആ​റ്, ഏ​ഴ്,19,20 വാ​ർ​ഡു​ക​ളി​ലും എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →