മ​​​ത്സ​​​രി​​​ച്ച എ​​​ല്ലാ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും 2026 ജ​​​നു​​​വ​​​രി 12ന് ​​​മു​​​മ്പ് ചെ​​​ല​​​വ് ക​​​ണ​​​ക്കു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ എ. ​​​ഷാ​​​ജ​​​ഹാ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ ചെ​​​ല​​​വ് ക​​​ണ​​​ക്കു​​​ക​​​ൾ 2026 ജ​​​നു​​​വ​​​രി 12ന് ​​​മു​​​ൻ​​​പ് ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ എ. ​​​ഷാ​​​ജ​​​ഹാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു.മ​​​ത്സ​​​രി​​​ച്ച എ​​​ല്ലാ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന തീ​​​യ​​​തി മു​​​ത​​​ൽ 30 ദി​​​വ​​​സ​​​ത്തി​​​ന​​​ക​​​മാ​​​ണ് അ​​​ത​​​ത് ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ​​​ക്ക് ഓ​​​ൺ​​​ലൈ​​​നാ​​​യി ചെ​​​ല​​​വ് ക​​​ണ​​​ക്ക് ന​​​ൽ​​​കേ​​​ണ്ട​​​ത്.

ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ​​​ർ​​​ക്ക് നേ​​​രി​​​ട്ടും സ​​​മ​​​ർ​​​പ്പി​​​ക്കാം

ക​​​മ്മീ​​​ഷ​​​ൻ വെ​​​ബ് സൈ​​​റ്റി​​​ൽ (www.sec.kerala.gov.in) ലെ ​​​ഇ​​​ല​​​ക്‌ഷ​​​ൻ എ​​​ക്‌​​​സ്‌​​​പെ​​​ൻ​​​ഡി​​​ച്ച​​​ർ മൊഡ്യൂ​​​ളി​​​ൽ ലോ​​​ഗി​​​ൻ ചെ​​​യ്തു വേ​​​ണം ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്. ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ​​​ർ​​​ക്ക് ബി​​​ല്ല്, ര​​​സീ​​​ത്, വൗ​​​ച്ച​​​ർ എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ചെ​​​ല​​​വ് ക​​​ണ​​​ക്ക് വി​​​വ​​​രം നേ​​​രി​​​ട്ടും സ​​​മ​​​ർ​​​പ്പി​​​ക്കാം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →