വൈദ്യശാസ്ത്ര രചനകൾ മലയാളത്തിൽ പ്രസിദ്ധീകരിക്കും: വൈസ് ചാൻസിലർ ഡോക്ടർ മോഹനൻ കുന്നുമ്മൽ

ഒല്ലൂർ : വൈദ്യശാസ്ത്ര രചനകൾ മലയാളഭാഷയിൽ പ്രസിദ്ധീകരിക്കുമെന്നും രചയിതാക്കൾക്ക് അതിന് പ്രതിഫലം നൽകുമെന്നും കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ മോഹനൻ കുന്നുമ്മൽ പറഞ്ഞു. കേന്ദ്രസർക്കാരിന്റെയും യുജിസിയുടെയും നയപ്രകാരം പ്രാദേശിക ഭാഷകളിലെ വൈജ്ഞാനിക സമ്പത്ത് വിപുലപ്പെടുത്തുന്ന നടപടികളുടെ ഭാഗമാണ് ഇത് എന്ന് അദ്ദേഹം പറഞ്ഞു. ഒല്ലൂർ വൈദ്യരത്നം ആയുർവേദ മെഡിക്കൽ കോളേജിൽ മെരിറ്റ് സ്കോളർഷിപ്പ് വിതരണത്തിന്റെയും വ്യവസായ വകുപ്പിന്റെ സംരംഭകത്വ പരിശീലനത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡിസംബർ 15 തിങ്കളാഴ്ച ആയിരുന്നു പരിപാടി.

സമദർശി കമ്മ്യൂണിക്കേഷൻസ് വികസിപ്പിച്ച ആയുർവേദ വിദ്യാർഥികൾക്ക് വേണ്ടിയുള്ള കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ 25 പട്ടിക വിഭാഗ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ഫോർ സോഷ്യൽ ഡവലപ്മെൻറ് സ്കീമിൽ വിതരണം ചെയ്തു. ആയുർവേദ കോളേജിന്റെയും കോളേജ് യൂണിയന്റെയും ഹിന്ദു എക്കണോമിക് ഫോറത്തിൻ്റെയും ആഭിമുഖ്യത്തിൽ ആയിരുന്നു പരിപാടി.

കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അഞ്ജു കെ പി അധ്യക്ഷയായിരുന്നു.ജില്ലാ വ്യവസായ കേന്ദ്രം ഡയറക്ടർ കവിത വേലായുധൻ സംരംഭകത്വ പരിശീലന ക്ലാസ് നയിച്ചു.യോഗത്തിൽ ഡോക്ടർ രവി മൂസ് ,ഡോക്ടർ നിതീഷ് പാറയിൽ, ഡോക്ടർ രഘുനാഥ് ടി, വി.ബി രാജൻ, സുഭദ്ര ശൂലപാണി, ഡോക്ടർ മേരിക്കുട്ടി ടി.സി,ബിനീഷ് പി വി , രാജേഷ്, കൃഷ്ണജ എസ്സ് ആർ എന്നിവർ പ്രസംഗിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →