.
പുൽപ്പള്ളി: മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡിൽ ആം ആദ്മി പാർട്ടിക്ക്അ വിജയം. യുഡിഎഫ് എൽഡിഎഫ് സ്ഥാനാർഥികളെ പരാജയപ്പെടുത്തിയാണ് ആം ആദ്മി പാർട്ടി സ്ഥാനാർഥി സിനി ആന്റണി ചരിത്ര വിജയം നേടിയത്. യുഡിഎഫിന്റെ ശക്തികേന്ദ്രമായ മുള്ളൻകൊല്ലിയിൽ നിന്നാണ് സിനി ആന്റണി വിജയിച്ചതെന്നതും ശ്രദ്ധേയമാണ്
