കോട്ടയം: കത്തോലിക്കസഭയും മലങ്കര ഓര്‍ത്തഡോക്സ് സഭയും തമ്മിലുള്ള ചർച്ചകൾക്ക് അന്താരാഷ്ട്ര വേദശാസ്ത്ര കമ്മീഷന് യോഗം ചേര്‍ന്നു.ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേർന്ന രണ്ടുദിവസത്തെ യോഗം ഡിസംബർ 10 ബുധനാഴ്ച അവസാനിച്ചു.
യോഗത്തിൽ കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ചവർ.
വത്തിക്കാന്‍ പ്രതിനിധി ഫാ. ഹയസിന്ത് ഡെസ്റ്റിവിലെ, ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, റവ. ഡോ. അഗസ്റ്റിന് കടേപ്പറമ്പില്‍, റവ. ഡോ. ഫിലിപ്പ് നെല്പ്പുരപ്പറമ്പില്, റവ. ഡോ. ജേക്കബ് തെക്കേപ്പറമ്പില്‍ എന്നിവര്‍ കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ചു.
ഓര്‍ത്തഡോക്സ് സഭ പ്രതിനിധികൾ
മലങ്കര ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസ്, ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ന്നബാസ്, റവ. ഡോ. ജോസ് ജോണ്‍, റവ. ഡോ. മാത്യു വര്‍ഗീസ്, റവ. ഡോ. കോശി വൈദ്യന് എന്നിവര്‍ പങ്കെടുത്തു.
വേദശാസ്ത്ര കമ്മീഷൻ അംഗങ്ങൾ മലങ്കര സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയനുമായി കൂടിക്കാഴ്ച നടത്തി. കാലംചെയ്ത ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് സംഘം ആദരാഞ്ജലികൾ അർപ്പിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട, കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷൻ ലിയോ 14-ാ മൻ മാർപാപ്പയ്ക്ക് അഭിനന്ദനങ്ങൾ നേരുകയും ചെയ്തു.
