ത​​​​​ദ്ദേ​​​​​ശ സ്ഥാ​​​​​പ​​​​​നങ്ങളിലെ നി​​​​​ല​​​​​വി​​​​​ലെ ഭ​​​​​ര​​​​​ണ​​​​​സ​​​​​മി​​​​​തി​​​​​യു​​​​​ടെ കാ​​​​​ലാ​​​​​വ​​​​​ധി ഡി​​​​​സം​​​​​ബ​​​​​ർ 20ന് ​​​​​അ​​​​​വ​​​​​സാ​​​​​നി​​​​​ക്കും : ജ​​​​​യി​​​​​ച്ച അം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞ ഡി​​​​​സം​​​​​ബ​​​​​ർ 21നു ​​​​​ന​​​​​ട​​​​​ക്കും

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ത​​​​​ദ്ദേ​​​​​ശ സ്ഥാ​​​​​പ​​​​​ന തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ജ​​​​​യി​​​​​ച്ച അം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞ ഡി​​​​​സം​​​​​ബ​​​​​ർ 21നു ​​​​​ന​​​​​ട​​​​​ക്കും. അ​​​​​വ​​​​​ധി ദി​​​​​വ​​​​​സ​​​​​മാ​​​​​യ 21നു ​​​​​ഞാ​​​​​യ​​​​​റാ​​​​​ഴ്ച​​​​​യാ​​​​​ണ് പു​​​​​തി​​​​​യ ത​​​​​ദ്ദേ​​​​​ശ ഭ​​​​​ര​​​​​ണ​​​​​സ​​​​​മി​​​​​തി​​​​​ക​​​​​ൾ നി​​​​​ല​​​​​വി​​​​​ൽ വ​​​​​രു​​​​​ന്ന​​​​​ത്. ഇ​​​​​തു​​​​​സം​​​​​ബ​​​​​ന്ധി​​​​​ച്ച സ​​​​​ർ​​​​​ക്കാ​​​​​ർ വി​​​​​ജ്ഞാ​​​​​പ​​​​​നം വൈ​​​​​കാ​​​​​തെ പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കും.നി​​​​​ല​​​​​വി​​​​​ലെ ഭ​​​​​ര​​​​​ണ​​​​​സ​​​​​മി​​​​​തി​​​​​യു​​​​​ടെ കാ​​​​​ലാ​​​​​വ​​​​​ധി ഡി​​​​​സം​​​​​ബ​​​​​ർ 20ന് ​​​​​അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലാ​​​​​ണ് അ​​​​​വ​​​​​ധിദി​​​​​വ​​​​​സ​​​​​മാ​​​​​യി​​​​​ട്ടും 21നു ​​​​​പു​​​​​തി​​​​​യ ഭ​​​​​ര​​​​​ണ​​​​​സ​​​​​മി​​​​​തി നി​​​​​ല​​​​​വി​​​​​ൽ വ​​​​​രു​​​​​ന്ന​​​​​ത്.

ഭ​​​​​ര​​​​​ണ​​​​​സ​​​​​മി​​​​​തി നി​​​​​ല​​​​​വി​​​​​ൽ വ​​​​​ന്ന ശേ​​​​​ഷം ആ​​​​​ദ്യ​​​​​യോ​​​​​ഗം ചേ​​​​​രും

പൊ​​​​​തു​​​​​അ​​​​​വ​​​​​ധി ദി​​​​​വ​​​​​സം ത​​​​​ദ്ദേ​​​​​ശ ഭ​​​​​ര​​​​​ണ​​​​​സ​​​​​മി​​​​​തി​​​​​യു​​​​​ടെ ആ​​​​​ദ്യയോ​​​​​ഗം ചേ​​​​​രാ​​​​​മെ​​​​​ന്ന ഭേ​​​​​ദ​​​​​ഗ​​​​​തി ഏ​​​​​താ​​​​​നും ദി​​​​​വ​​​​​സം മു​​​​​ൻ​​​​​പ് കൊ​​​​​ണ്ടു വ​​​​​ന്ന​​​​​ത് ഇ​​​​​തു ല​​​​​ക്ഷ്യ​​​​​മി​​​​​ട്ടാ​​​​​ണ്. രാ​​​​​വി​​​​​ലെ 11ന് ​​​​​ഭ​​​​​ര​​​​​ണ​​​​​സ​​​​​മി​​​​​തി നി​​​​​ല​​​​​വി​​​​​ൽ വ​​​​​ന്ന ശേ​​​​​ഷം ആ​​​​​ദ്യ​​​​​യോ​​​​​ഗം ചേ​​​​​രും.ഓ​​​​​രോ ത​​​​​ദ്ദേ​​​​​ശ സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​ലും ജ​​​​​യി​​​​​ച്ച മു​​​​​തി​​​​​ർ​​​​​ന്ന അം​​​​​ഗ​​​​​ത്തി​​​​​ന് വ​​​​​ര​​​​​ണാ​​​​​ധി​​​​​കാ​​​​​രി സ​​​​​ത്യ​​​​​വാ​​​​​ച​​​​​കം ചൊ​​​​​ല്ലി​​​​​ക്കൊ​​​​​ടു​​​​​ക്കും. ഈ ​​​​​അം​​​​​ഗ​​​​​ത്തി​​​​​നു മു​​​​​ന്നി​​​​​ലാ​​​​​ണ് മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​ർ സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞ ചെ​​​​​യ്യേ​​​​​ണ്ട​​​​​ത്.ആ​​​​​ദ്യയോ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ണ് ത​​​​​ദ്ദേ​​​​​ശ സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​ലെ അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ, ഉ​​​​​പാ​​​​​ധ്യ​​​​​ക്ഷ​​​​​ൻ​​​​​മാ​​​​​രെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള അ​​​​​ജ​​​​​ൻ​​​​​ഡ സെ​​​​​ക്ര​​​​​ട്ട​​​​​റി അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കേ​​​​​ണ്ട​​​​​ത്.

മൂ​​​​​ന്നു​​​​​ ദി​​​​​വ​​​​​സ​​​​​ത്തെ നോ​​​​​ട്ടീ​​​​​സ് ന​​​​​ൽ​​​​​കി​​​​​യാ​​​​​ണ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ന​​​​​ട​​​​​ത്തേ​​​​​ണ്ട​​​​​ത്.

കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ൽ മേ​​​​​യ​​​​​ർ, ഡെ​​​​​പ്യൂ​​​​​ട്ടി മേ​​​​​യ​​​​​ർ, ന​​​​​ഗ​​​​​ര​​​​​സ​​​​​ഭ​​​​​ക​​​​​ളി​​​​​ൽ ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ, വൈ​​​​​സ് ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ ത്രി​​​​​ത​​​​​ല പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ളി​​​​​ൽ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ്, വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കു​​​​​ള്ള തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് എ​​​​​ന്നു ന​​​​​ട​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്ന് യോ​​​​​ഗം തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കും. തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കു​​​​​ന്ന ദി​​​​​വ​​​​​സം രാ​​​​​വി​​​​​ലെ അ​​​​​ധ്യ​​​​​ക്ഷസ്ഥാ​​​​​ന​​​​​ത്തേ​​​​​ക്കും ഉ​​​​​ച്ച​​​​​യ്ക്കു​​​​​ശേ​​​​​ഷം ഉ​​​​​പാ​​​​​ധ്യ​​​​​ക്ഷ സ്ഥാ​​​​​ന​​​​​ത്തേ​​​ക്കും വോ​​​​​ട്ടെ​​​​​ടു​​​​​പ്പു ന​​​​​ട​​​​​ക്കും. മൂ​​​​​ന്നു​​​​​ ദി​​​​​വ​​​​​സ​​​​​ത്തെ നോ​​​​​ട്ടീ​​​​​സ് ന​​​​​ൽ​​​​​കി​​​​​യാ​​​​​ണ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ന​​​​​ട​​​​​ത്തേ​​​​​ണ്ട​​​​​ത്. ഇ​​​​​തി​​​​​നാ​​​​​ൽ ക്രി​​​​​സ്മ​​​​​സി​​​​​നു ശേ​​​​​ഷ​​​​​മാ​​​​​കും ഈ ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​ക​​​​​ൾ ന​​​​​ട​​​​​ക്കു​​​​​ക.

സ്റ്റാ​​​​​ൻ​​​​​ഡിം​​​​​ഗ് ക​​​​​മ്മി​​​​​റ്റി അ​​​​​ധ്യ​​​​​ക്ഷ​​​​​ന്മാരുടെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ഇ​​​​​തി​​​​​നു ശേ​​​​​ഷ​​​​​മാ​​​​​കും ന​​​​​ട​​​​​ക്കു​​​​​ക. ജ​​​​​നു​​​​​വ​​​​​രി ആ​​​​​ദ്യ​​​​​മാ​​​​​കും ത​​​​​ദ്ദേ​​​​​ശ സ്ഥാ​​​​​പ​​​​​ന സ്റ്റാ​​​​​ൻ​​​​​ഡിം​​​​​ഗ് ക​​​​​മ്മി​​​​​റ്റി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ന​​​​​ട​​​​​ക്കു​​​​​ക.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →