തൃശൂര്‍ ചേലക്കരയില്‍ കെ എസ് ആര്‍ ടി സി ബസും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ചു : നിരവധി പേര്‍ക്ക് പരുക്കേറ്റു

തൃശൂര്‍ | ചേലക്കര ഉദുവടിയില്‍ കെ എസ് ആര്‍ ടി സി ബസും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഡ്രൈവറുടെ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസംബർ 3 ബുധനാഴ്ച പുലര്‍ച്ചെ 7.15ഓടെയായിരുന്നു അപകടം.

സംസ്ഥാന പാതയില്‍ ഗതാഗതം.തടസ്സപ്പെട്ടു.

മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസും എതിര്‍വശത്തുനിന്ന് തിരുവില്വാമലയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഗതാഗതം.തടസ്സപ്പെട്ടു.

റോഡില്‍ നിന്ന് തെന്നിയ ബസ് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്

ഇടിയുടെ ആഘാതത്തില്‍ രണ്ടു ബസുകളുടെയും മുന്‍ഭാഗം തകര്‍ന്നു. കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ സീറ്റിനിടയില്‍ കുടുങ്ങിപ്പോയി. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കനത്ത മഴയെ തുടര്‍ന്ന് റോഡില്‍ നിന്ന് തെന്നിയ ബസ് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →