തൃശൂര്‍ | പത്ത് വര്‍ഷം മുമ്പ് സംസ്ഥാന രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റായി വന്ന ഭാരത ധര്‍മ ജന സേന എന്ന ബി ഡി ജെ എസ് ഇന്ന് ഏതാണ്ട് അപ്രസക്തമായ അവസ്ഥയിലാണ്. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അനുഗ്രഹത്തോടെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്‍കിയ രാഷ്ട്രീയ പ്രസ്ഥാനം ബി ജെ പി മുന്നണിയുടെ ഭാഗമായെങ്കിലും രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല.
പിതാവിന്റെയും പുത്രന്റെയും സ്ഥാപിത താത്പര്യ സംരക്ഷണമെന്ന അജന്‍ഡ മാത്രം
കേരളത്തിലെ ഏറ്റവും വലിയ സമുദായമായ ഈഴവരുടെ പിന്തുണ ഉറപ്പാക്കിക്കൊണ്ടാണ് ബി ഡി ജെ എസ് രൂപവത്കരിക്കുന്നത്.പക്ഷെ പിതാവിന്റെയും പുത്രന്റെയും സ്ഥാപിത താത്പര്യ സംരക്ഷണമെന്ന അജന്‍ഡക്കപ്പുറം ബി ഡി ജെ എസിന് മറ്റൊരു നിലപാടുമില്ലെന്ന് തെളിഞ്ഞതോടെ നേതാക്കളും അണികളും നിര്‍ജീവമാകുകയും പാര്‍ട്ടി തന്നെ അപ്രസക്തമാകുകയും ചെയ്തു. അതുകൊണ്ട് എന്‍ ഡി എ മുന്നണിയില്‍ ഇവര്‍ക്ക് പ്രത്യേകിച്ച് റോളൊന്നുമില്ല. ഘടകകക്ഷിയെന്ന പരിഗണന നല്‍കുന്നില്ലെന്ന പരാതി പതിവുപോലെ പറയുന്നുണ്ടെങ്കിലും ബി ജെ പി ഗൗനിക്കുന്നു പോലുമില്ല. .
