പൂ​നെ​യി​ൽ കാ​മു​കിയായ ​ ദി​വ്യ നി​ഗോ​ട്ടിനെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി

മും​ബൈ: പൂ​നെ​യി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ബീ​ഡ് സ്വ​ദേ​ശി​നി ദി​വ്യ നി​ഗോ​ട്ട്(20) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഗ​ണേ​ഷ് കാ​ലെ(21)​ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. പൂ​നെ​യി​ലെ റൂ​ബി ഹാ​ൾ ക്ലി​നി​ക്കി​ലാ​ണ് ഇ​രു​വ​രും ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഗ​ണേ​ഷ് കാ​ലെ ടെ​ക്നീ​ഷ്യ​നും ദി​വ്യ ക്ലി​നി​ക്കി​ലെ ന​ഴ്‌​സു​മാ​യി​രു​ന്നു.

കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ്

ദി​വ്യ​യെ കാ​ണാ​നി​ല്ലെ​ന്ന് കു​ടും​ബം പ​രാ​തി ന​ൽ​കി​യി​രു​ന്നു. തി​ര​ച്ചി​ലി​നി​ടെ, സം​ഗ​മ​വാ​ടി പ്ര​ദേ​ശ​ത്തെ ഗ​ണേ​ഷി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് ദി​വ്യ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ത​ലേ​ഗാ​വ് റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പ​മാ​ണ് ഗ​ണേ​ഷി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ദി​വ്യ​യു​ടെ മൂ​ക്കി​ലും മു​ഖ​ത്തും ആ​ക്ര​മ​ണ​ത്തി​ന്‍റെ പാ​ടു​ക​ളു​ണ്ട്. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →