തിരുവനന്തപുരം | രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് എതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഈശ്വർ കസ്റ്റഡിയിൽ. ചാനൽ ചർച്ചകളിലും സ്വന്തം യൂട്യൂബ് ചാനൽ വഴിയും യുവതിയെ നിരന്തരം അപമാനിച്ചതിനെ തുടർന്നാണ് രാഹുലിനെ ചോദ്യം ചെയ്യാനായി സെബർ പോലീസ് കസ്റ്റഡിയിൽ എടുത്തത്. രാഹുലിനെ എ ആർ ക്യാമ്പിൽ എത്തിച്ച് ചോദ്യം ചെയ്യുമെന്ന് അറിയുന്നു.
യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തും വിധമുളള വ്യാപക സൈബർ അറ്റാക്ക്
രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ലൈംഗികാരോപണം ഉയർന്നത് മുതൽ രാഹുലിന് ശക്തമായ പിന്തുണ നൽകി രാഹുൽ ഈശ്വർ രംഗത്തുണ്ടായിരുന്നു. രാഹുലിന് എതിരെ യുവതി പരാതി നൽകിയതിന് പിന്നാലെ അവർക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ച് രാഹുൽ ചാനൽ ചർച്ചകളിൽ സജീവമായിരുന്നു. ഇതിനു പിന്നാലെ കോൺഗ്രസ് സൈബർ ഇടങ്ങളിൽ യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തും വിധം വ്യാപക സൈബർ അറ്റാക്ക് നടക്കുന്നുണ്ട്. യുവതിയുടെ ചിത്രം പ്രദർശിപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളും കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി ഷെയർ ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ .
