കോഴിക്കോട്: ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ തീയണച്ചു. ആശുപത്രിയിലെ പുതിയ കെട്ടിടമായ സി ബ്ലോക്കിലെ ഏറ്റവും മുകള്‍ ഭാഗത്താണ് തീപിടിത്തമുണ്ടായത്.ഇവിടെ രോഗികൾ ഇല്ലാതിരുന്നതിനാൽ ആളപായമൊന്നും സംഭവിച്ചില്ല.
എസി പ്ലാന്റ് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. അഗ്നി ശമന സേനയും പോലീസും സ്ഥലത്തെത്തിയിരുന്നു. ആശങ്കയ്ക്കുള്ള സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു..
