ന്യൂഡൽഹി: പ്രായപൂർത്തിയായ ഒരു സ്ത്രീയും പുരുഷനും പരസ്പരസമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് പിന്നീട് ബന്ധം തകരുമ്പോൾ പുരുഷനെതിരേ ബലാത്സംഗ കുറ്റം ചുമത്താനാകില്ലെന്നു സുപ്രീംകോടതി. ലൈംഗിക അതിക്രമം, സ്വതന്ത്ര സമ്മതം ഇല്ലാത്ത സാഹചര്യം, നിർബന്ധം തുടങ്ങിയ സന്ദർഭങ്ങളിൽ മാത്രമേ ബലാത്സംഗം നിലനിൽക്കുകയുള്ളൂവെന്ന് ജസ്റ്റീസുമാരായ ബി.വി. നഗരത്ന, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടശേഷം അഭിഭാഷകനെതിരേ പെണ്കുട്ടി നൽകിയ ബലാത്സംഗ പരാതി റദ്ദാക്കിക്കൊണ്ടാണ് ബെഞ്ചിന്റെ നിരീക്ഷണം.
“വഷളായ ബന്ധത്തെ ബലാത്സംഗ കുറ്റകൃത്യമാക്കി മാറ്റുന്നത് വ്യക്തിപരമായ വൈരാഗ്യത്തിന്റെ പരിധിയിൽ മാത്രമേ കണക്കാക്കാൻ സാധിക്കൂ.
“വഷളായ ബന്ധത്തെ ബലാത്സംഗ കുറ്റകൃത്യമാക്കി മാറ്റുന്നത് മറുവശത്തുള്ള വ്യക്തിക്കു മറക്കാനാകാത്ത കളങ്കവും അപമാനവും വരുത്തിവയ്ക്കുന്നു. അത്തരം സംഭവങ്ങൾ വ്യക്തിപരമായ വൈരാഗ്യത്തിന്റെ പരിധിയിൽ മാത്രമേ കണക്കാക്കാൻ സാധിക്കൂ. ബലാത്സംഗത്തിനും സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനും ഇടയിൽ വ്യക്തമായ വ്യത്യാസമുണ്ട്. പ്രതി യഥാർത്ഥത്തിൽ ഇരയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നോ അതോ ലൈംഗികതൃപ്തിക്കുവേണ്ടി മാത്രം തെറ്റായ വാഗ്ദാനം നൽകിയിരുന്നോ എന്ന് ശ്രദ്ധാപൂർവം പരിശോധിക്കേണ്ടതുണ്ടെന്നും ബെഞ്ച് പറഞ്ഞു. വിവാഹ വാഗ്ദാനം നൽകി അഭിഭാഷകൻ പെണ്കുട്ടിയെ ആവർത്തിച്ചു ബലാത്സംഗം ചെയ്തതായാണ് എഫ്ഐആറിൽ പറയുന്നത്.
ബോംബെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി
“ഈ എഫ്ഐആർ റദ്ദാക്കാൻ വിസമ്മതിച്ച ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഇരുവരും തമ്മിലുള്ള ബന്ധം സ്വമേധയാ ഉള്ളതും മൂന്നു വർഷത്തിലേറെ നീണ്ടുനിന്നതാണെന്നും ആ കാലയളവിൽ സ്ത്രീ ഒരിക്കലും സമ്മതമില്ലായിരുന്നുവെന്ന കാര്യം ചൂണ്ടിക്കാണിച്ചില്ലെന്നും കോടതി കണ്ടെത്തി. വിവാഹത്തിലേക്ക് നയിക്കുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഒരു സ്ത്രീ ലൈംഗിക ബന്ധത്തിനു സമ്മതം നൽകുന്നത് സാധാരണമാണെന്ന് കോടതി നിരീക്ഷിച്ചു.
ആരോപണങ്ങളുടെയോ നിഗമനങ്ങളുടെയോ അടിസ്ഥാനത്തിൽ ഇത്തരം കുറ്റകൃത്യം നിലനിൽക്കില്ല
എന്നാൽ വാഗ്ദാനം വ്യാജമാണെന്നും വിവാഹം കഴിക്കാൻ യഥാർഥ ഉദ്ദേശ്യമില്ലാതെ, സ്ത്രീയെ ചൂഷണം ചെയ്യാൻ മാത്രമാണെന്നും തെളിയിക്കപ്പെട്ടാൽ അതു കുറ്റകൃത്യമാണ്. നിയമത്തിലെ സെക്ഷൻ 376 ന്റെ സംരക്ഷണം സ്ത്രീക്കു ലഭിക്കുമെന്നും കോടതി വിധിച്ചു. എന്നാൽ വിശ്വസനീയമായ തെളിവുകളും വസ്തുതകളും പിന്തുണയ്ക്കുന്ന സാഹചര്യത്തിൽ മാത്രമേ ഇത് അംഗീകരിക്കാൻ കഴിയൂ. ആരോപണങ്ങളുടെയോ നിഗമനങ്ങളുടെയോ അടിസ്ഥാനത്തിൽ ഇത്തരം കുറ്റകൃത്യം നിലനില്ഡക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി,
