മലപ്പുറം: മലപ്പുറത്ത് ലോറികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചെട്ട്യാർമാടിലാണ് അപകടം നടന്നത്. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
നവംബർ 27 വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
