ന്യൂയോർക്ക്: ഓരോ പത്തുമിനിറ്റിലും ഒരു സ്ത്രീയോ പെൺകുട്ടിയോ പങ്കാളികളാലോ ബന്ധുക്കളാലോ കൊല്ലപ്പെടുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ (യുഎൻ) റിപ്പോർട്ട്. ഒരുദിവസം ശരാശരി 137 പേർ ഇത്തരത്തിൽ കൊല്ലപ്പെടുന്നു. കഴിഞ്ഞവർഷംനടന്ന മനഃപൂർവമുള്ള സ്ത്രീഹത്യകളിൽ 60 ശതമാനത്തിലും പ്രതി പങ്കാളിയോ ബന്ധുവോ ആയിരുന്നെന്നും റിപ്പോർട്ട് പറയുന്നു.
കഴിഞ്ഞവർഷം ലോകത്ത് 83,000 സ്ത്രീകളാണ് കൊല്ലപ്പട്ടത്.
യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓഫ് ഡ്രഗ് ആൻഡ് ക്രൈം (യുഎൻഒഡിസി), യുഎൻ വുമൺ എന്നിവ സംയുക്തമായാണ് റിപ്പോർട്ട് പുറത്തിറക്കിയത്. കഴിഞ്ഞവർഷം ലോകത്ത് 83,000 സ്ത്രീകളാണ് മനഃപൂർവമുള്ള ഹത്യക്കിരയായത്. ഇതിൽ 50,000 പേർ പങ്കാളിയുടെയോ ബന്ധുവിന്റെയോ കൈകൊണ്ടാണ് കൊല്ലപ്പെട്ടത്. ഇതേവർഷം കൊല്ലപ്പെട്ട പുരുഷന്മാരിൽ 11 ശതമാനം മാത്രമാണ് പങ്കാളിയുടെയോ ബന്ധുവിന്റെയോ കൈയാൽ മരിച്ചത്.
ഈ സ്ഥിതി മാറ്റാൻ മികച്ച്ച്ച പ്രതിരോധമാർഗങ്ങൾ .ആവിഷ്കരിക്കേണ്ടതുണ്ട്
പ്രിയപ്പെട്ടവരാൽ കൊല്ലപ്പെടുന്ന സ്ത്രീകളുടെ നിരക്ക് ഏറ്റവും കൂടുതൽ ആഫ്രിക്കയിലാണെന്നും റിപ്പോർട്ട് പറയുന്നു. 1,00,000 സ്ത്രീകളിൽ മൂന്നുപേർ എന്ന നിരക്കിലാണിത്. തെക്കും വടക്കും അമേരിക്കകളും (1.5) ഓഷ്യാനിയയുമാണ് (1,4) തൊട്ടുപുറകിൽ. 0.7 നിരക്കുമായി ഏഷ്യ മൂന്നാംസ്ഥാനത്താണ്.ലോകമെമ്പാടുമുള്ള ഒട്ടേറെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വീടെന്നത് അപകടകരമായ സ്ഥലമായി തുടരുകയാണെന്നും ഈ സ്ഥിതി മാറ്റാൻ മികച്ച്ച്ച പ്രതിരോധമാർഗങ്ങൾ .ആവിഷ്കരിക്കേണ്ടതുണ്ടെന്നും യുഎൻഒഡിസി ആക്ടിങ് എക്സിക്യുട്ടീവ് ഡയറക്ടർ ജോൺ ബ്രൻഡോലിനോ പറഞ്ഞു.”
