ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി)യും ഡല്‍ഹി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ 262 കോടി രൂപ വിലവരുന്ന 328 കിലോ മെത്താഫെറ്റമിന്‍ പിടിച്ചെടുത്തു .സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. കൂടുതല്‍വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

എന്‍സിബിയെയും ഡല്‍ഹി പോലീസിനെയും അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

കോടികളുടെ മയക്കുമരുന്ന് വേട്ടയില്‍ എന്‍സിബിയെയും ഡല്‍ഹി പോലീസിനെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിച്ചു. നമ്മുടെ സര്‍ക്കാര്‍ അഭൂതപൂര്‍വമായ വേഗതയില്‍ മയക്കുമരുന്ന് സംഘങ്ങളെ തകര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ 262 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട ഒരു വഴിത്തിരിവാണ്. മയക്കുമരുന്ന് രഹിത ഇന്ത്യയെന്ന പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാട് പൂര്‍ത്തീകരിക്കാനുള്ള വിവിധ ഏജന്‍സികളുടെ ഏകോപനത്തിന്റെ മികച്ച ഉദാഹരണമായിരുന്നു ഈ ഓപ്പറേഷനെന്നും അദ്ദേഹം സാമൂഹികമാധ്യമത്തില്‍ കുറിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →