കൊച്ചി: എറണാകുളത്ത് ഹാഷിഷ് ഓയിലുമായി നാല് പേർ പിടിയിൽ. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പിടിച്ചെടുത്ത ഹാഷിഷ് ഓയിലിന് 2 കോടി രൂപ വില വരുമെന്ന് എക്സൈസ് സംഘം അറിയിച്ചു.
രണ്ട് പേർ ഒഡിഷ സ്വദേശികളും രണ്ട് പേർ മലയാളികളുമാണ്.
എറണാകുളം തേവരയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ നാല് പേരിൽ രണ്ട് പേർ ഒഡിഷ സ്വദേശികളും രണ്ട് പേർ മലയാളികളുമാണ്. ഒഡിഷയിൽ നിന്നാണ് ലഹരി വസ്തു കേരളത്തിലെത്തിച്ചത്. തുടർന്ന് ഹോട്ടലിലെത്തി ലഹരി കൈമാറ്റം ചെയ്യുന്നതിനിടെയാണ് എക്സൈസ് സംഘം പ്രതികളെ പിടികൂടിയത്. ലഹരി വസ്തു വാങ്ങാനെത്തിയ രണ്ട് മലയാളികളും പിടിയിലായിട്ടുണ്ട്
