ബിന്ദുകൃഷ്ണയും , ചിന്ത ജെറോമും 2030-ഓടെ ബിജെപിയിലേക്ക് വരേണ്ടവരാണെന്ന് ബിജെപി കൊല്ലം ജില്ലാ ഭാരവാഹി രാജി പ്രസാദ്

.

കൊല്ലം: 2030-ഓടെ കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണയും സിപിഎം നേതാവ് ചിന്ത ജെറോമും ബിജെപിയിലേക്ക് വരേണ്ടവരാണെന്ന് ബിജെപി കൊല്ലം ജില്ലാ ഭാരവാഹി രാജി പ്രസാദ്. തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം പ്രസ്‌ക്ലബ് സംഘടിപ്പിച്ച ദേശപ്പോര് എന്ന സംവാദപരിപാടിയ്ക്കിടെയായിരുന്നു രാജി പ്രസാദിന്റെ പരിഹാസം.

സിപിഎം-ബിജെപി ബാന്ധവമുണ്ടെന്ന് ബിന്ദു കൃഷ്ണയും കോണ്‍ഗ്രസ്-ബിജെപി ബാന്ധവമുണ്ടെന്ന് ചിന്ത ജെറോമും

സംവാദത്തിനിടെ സിപിഎം-ബിജെപി ബാന്ധവമുണ്ടെന്ന് ബിന്ദു കൃഷ്ണയും കോണ്‍ഗ്രസ്-ബിജെപി ബാന്ധവമുണ്ടെന്ന് ചിന്ത ജെറോമും ആരോപിച്ചിരുന്നു. ഇതിനു മറുപടിയായായിരുന്നു രാജി പ്രസാദിന്റെ പരാമര്‍ശം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →