മ​​ഹാ​​രാ​​ഷ്‌​​ട്ര ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പ്: എംഎൻഎസുമായി സഖ്യമുണ്ടാക്കില്ലെന്ന് കോൺഗ്രസ് നേതൃത്വം

മു​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ എം​​എ​​ൻ​​എ​​സു​​മാ​​യി സ​​ഖ്യ​​മു​​ണ്ടാ​​ക്കി​​ല്ലെ​​ന്ന് ആ​​വ​​ർ​​ത്തി​​ച്ച് കോ​​ൺ​​ഗ്ര​​സ്.നി​​യ​​മം ലം​​ഘി​​ക്കു​​ന്ന​​വ​​രു​​മാ​​യും ആ​​ളു​​ക​​ളെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ന്ന​​വ​​രു​​മാ​​യും സ​​ഖ്യ​​മു​​ണ്ടാ​​ക്കി​​ല്ലെ​​ന്ന് കോ​​ൺ​​ഗ്ര​​സ് നേ​​തൃ​​ത്വം അ​​റി​​യി​​ച്ചു. ബ്രി​​ഹ​​ൻ​​മും​​ഹൈ മു​​നി​​സി​​പ്പ​​ൽ കോ​​ർ​​പ​​റേ​​ഷ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഒ​​റ്റ​​യ്ക്കു മ​​ത്സ​​രി​​ക്കു​​മെ​​ന്ന് കോ​​ൺ​​ഗ്ര​​സ് പ്ര​​ഖ്യാ​​പി​​ച്ചി​​രുന്നു. ശി​​വ​​സേ​​ന​​യും(​​ഉ​​ദ്ധ​​വ്) എം​​എ​​ൻ​​എ​​സും ത​​മ്മി​​ൽ കൂ​​ടു​​ത​​ൽ അ​​ടു​​ത്ത​​തോ​​ടെ​​യാ​​യി​​രു​​ന്നു കോ​​ൺ​​ഗ്ര​​സി​​ന്‍റെ തീ​​രു​​മാ​​നം.

കോ​​ൺ​​ഗ്ര​​സ്, ശി​​വ​​സേ​​ന (ഉ​​ദ്ധ​​വ്), എം​​എ​​ൻ​​എ​​സ് പാ​​ർ​​ട്ടി​​ക​​ളെ സ​​ഖ്യ​​ത്തി​​ലാ​​ക്കാ​​ൻ ശ​​ര​​ദ് പ​​വാ​​ർ ശ്ര​​മി​​ച്ചി​​രു​​ന്നു

എ​​ന്നാ​​ൽ, തി​​ടു​​ക്ക​​ത്തി​​ൽ തീ​​രു​​മാ​​ന​​മെ​​ടു​​ക്ക​​രു​​തെ​​ന്ന് കോ​​ൺ​​ഗ്ര​​സി​​നോ​​ട് ശി​​വ​​സേ​​ന ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. ഉ​​ത്ത​​രേ​​ന്ത്യ​​ക്കാ​​രു​​ടെ​​യും മു​​സ്‌​​ലിം​​ക​​ളു​​ടെ​​യും വോ​​ട്ട് ന​​ഷ്ട​​മാ​​കു​​മെ​​ന്ന വി​​ല​​യി​​രു​​ത്ത​​ലി​​ലാ​​ണ് എം​​എ​​ൻ​​എ​​സി​​നെ അ​​ടു​​പ്പി​​ക്കാ​​ൻ കോ​​ൺ​​ഗ്ര​​സ് വി​​സ​​മ്മ​​തി​​ക്കു​​ന്ന​​ത്. കോ​​ൺ​​ഗ്ര​​സ്, ശി​​വ​​സേ​​ന (ഉ​​ദ്ധ​​വ്), എം​​എ​​ൻ​​എ​​സ് പാ​​ർ​​ട്ടി​​ക​​ളെ സ​​ഖ്യ​​ത്തി​​ലാ​​ക്കാ​​ൻ എ​​ൻ​​സി​​പി സ്ഥാ​​പ​​ക​​ൻ ശ​​ര​​ദ് പ​​വാ​​ർ ശ്ര​​മി​​ച്ചി​​രു​​ന്നു
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →