കൊല്ലം | കൊല്ലത്ത് ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് അഞ്ച് വീടുകള്‍ കത്തിനശിച്ചു. നവംബർ 20 വ്യാഴാഴ്ച വൈകിട്ട് 7 മണിയോടെ തങ്കശ്ശേരി ആല്‍ത്തറമൂട്ടിലാണ് ദുരന്തമുണ്ടായത്. അഗ്നിശമന സേനയുടെ നാല് യൂണിറ്റെത്തി തീ പൂര്‍ണമായും അണച്ചു. വീട് നഷ്ടപ്പെട്ടവരെ പകല്‍ വീട്ടിലേക്ക് മാറ്റുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് അറിയിച്ചു.
ഭക്ഷണവും വസ്ത്രങ്ങളും നല്‍കുമെന്നും കത്തിനശിച്ച രേഖകളുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കളക്ടര്‍ പറഞ്ഞു. പുറമ്പോക്കില്‍ നിര്‍മ്മിച്ച വീടുകള്‍ക്കാണ് തീപിടിച്ചത്. തീപിടരുന്നത് കണ്ട് വീട്ടുകാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി .
