ശബരിമല: പുല്ലുമേട് വഴിയുള്ള കാനനപാതയില്‍ കുടുങ്ങിയ രണ്ട് ഭക്തരെ അഗ്‌നിരക്ഷാസേന രക്ഷിച്ചു. സേലം സ്വദേശി രാജ അമൃതലിംഗം (57), തിരുപ്പതി സ്വദേശി ജിതേന്ദ്രന്‍ (42) എന്നിവരെയാണ് രക്ഷിച്ചത്.
കാനനപാത വഴി നടന്നുവരുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പിന്നീട് സന്നിധാനത്തുനിന്ന് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ സ്ട്രെച്ചറില്‍ ഇവരെ പുല്ലുമേട് പാതയിലെ ചികിത്സാകേന്ദ്രത്തിലെത്തിച്ച് ചികിത്സ നല്‍കി
