ഗാ​സ മു​നമ്പി​ൽ വീ​ണ്ടും ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം : 22 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഗാ​സ സി​വി​ൽ ഡി​ഫ​ൻ​സ് ഏ​ജ​ൻ​സി

ഗാ​സ: ഹ​മാ​സ് കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ഗാ​സ മു​നമ്പി​ൽ വീ​ണ്ടും ഇ​സ്ര​യേ​ൽ നടത്തിയ ആ​ക്ര​മ​ണത്തിൽ 22 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഗാ​സ​യി​ലെ സി​വി​ൽ ഡി​ഫ​ൻ​സ് ഏ​ജ​ൻ​സി അ​റി​യി​ച്ചു. അതേസമയം സൈ​ന്യ​ത്തി​ന് നേ​രെ​യു​ണ്ടാ​യ വെ​ടി​വെ​യ്പ്പി​നെ തു​ട​ർ​ന്നാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് ഇ​സ്ര​യേ​ൽ വ്യ​ക്ത​മാ​ക്കി. ഇ​തേ തു​ട​ർ​ന്ന് ഗാ​സ മു​ന​മ്പി​ലു​ട​നീ​ളം ഹ​മാ​സ് കേ​ന്ദ്ര​ങ്ങ​ളി​ൽ ഐ​ഡി​എ​ഫ് ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​താ​യി സൈ​ന്യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.നവംബർ 19 ബു​ധ​നാ​ഴ്ച​യാണ് ആക്രമണം ഉണ്ടായത്.

വെ​ടി​നി​ർ​ത്ത​ൽ നി​ല​വി​ൽ വ​ന്ന​തി​നു​ശേ​ഷം ഗാ​സ​യി​ലു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണം

വെ​ടി​നി​ർ​ത്ത​ൽ നി​ല​വി​ൽ വ​ന്ന​തി​നു​ശേ​ഷം ഗാ​സ​യി​ലു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​മാ​യി​രു​ന്നു . ഗാ​സ സി​റ്റി​യി​ൽ 12 പേ​രും തെ​ക്ക​ൻ ഖാ​ൻ യൂ​നി​സ് പ്ര​ദേ​ശ​ത്ത് പ​ത്ത് പേ​രും കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഒ​ക്ടോ​ബ​ർ 10 മു​ത​ൽ ഗാ​സ​യി​ൽ വെ​ടി​നി​റു​ത്ത​ൽ ക​രാ​ർ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ അ​തി​നു​ശേ​ഷം ഹ​മാ​സ് കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ഇ​സ്ര​യേ​ൽ സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 280ൽ ​അ​ധി​കം പ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി ഗാ​സ​യി​ലെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →