തിരുവനന്തപുരം : തീവ്രവാദ സംഘടനയായ ഐഎസിൽ ചേരാൻ നിർബന്ധിച്ചെന്ന് ആറ്റിങ്ങൽ ഡി വൈ എസ് പി അന്വേഷിക്കുന്ന കേസിൽ മൊഴി നൽകിയ പതിനാറുകാരന് മതിയായ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആവിശ്യം പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഡി ജി പി യ്ക്ക് നിർദ്ദേശം നൽകി.
അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് നൽകിയ പരാതിയിലാണ് മുഖ്യമന്ത്രി ഓഫീസിന്റെ ഇടപെടൽ
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് നൽകിയ പരാതിയിലാണ് മുഖ്യമന്ത്രി ഓഫീസിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. പതിനാറുകാരന്റെ മൊഴിയിൽ പറയുന്ന കാര്യങ്ങളിൽ സമഗ്ര അന്വേഷണം ആവിശ്യമാണ്. കേരളത്തിലെ പ്രായപൂർത്തിയാകാത്ത കുട്ടികളെ പ്രലോഭിപ്പിച്ച് ഐഎസിൽ ചേർക്കാൻ ഇടപെടൽ ഉണ്ടാകുന്നുണ്ടോയെന്നതടക്കം കൂടുതൽ അന്വേഷണം ഉറപ്പാക്കണം.
സമഗ്ര അന്വേഷണം ആവിശ്യമാണെന്നം അഡ്വ. കുളത്തൂർ ജയ്‌സിങ്
മൊഴി നൽകിയ പതിനാറുകാരനെ തീവ്രവാദികളുടെ അടുത്തേയ്ക്ക് കൊണ്ടുപോയിരുന്നുവെന്ന് സംശയിക്കത്തക്ക മൊഴികൾ ഉണ്ടെന്ന് മാധ്യമങ്ങൾ വാർത്ത പുറത്ത് വിട്ട സാഹചര്യത്തിൽ സമഗ്ര അന്വേഷണം ആവിശ്യമാണെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് പറഞ്ഞു.
