.
മലപ്പുറം: മൂന്നു തവണ വ്യവസ്ഥയിൽ നിയന്ത്രണം കർശനമാക്കി മുസ്ലിം ലീഗ്. ഇളവ് വ്യാപകമായി ദുരുപയോഗംചെയ്തെന്ന വിലയിരുത്തലിലാണ് നടപടി. ഇളവ് നേടി സ്ഥാനാർഥിയാകണമെങ്കിൽ സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ പ്രത്യേകാനുമതി വാങ്ങണം.
മൂന്നു തവണ ജനപ്രതിനിധിയായവർ മത്സരിക്കാൻ പാടില്ലെന്ന നിബന്ധനയിൽ മാറ്റമില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു.കഴിഞ്ഞ തവണ മാറിനിന്നവർക്ക് അനിവാര്യഘട്ടത്തിൽ ഇളവ് നൽകാൻ ബന്ധപ്പെട്ട കമ്മിറ്റിക്ക് സംസ്ഥാന അധ്യക്ഷനോട്ട് ശിപാർശ ചെയ്യാമെന്നു മാത്രമാണ് അറിയിച്ചിരിക്കുന്നത്.
