.
പത്തനംതിട്ട: തിരുവല്ലയിൽ 14കാരി ക്രൂര പീഡനത്തിനിരയായി. സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിലായി. ബംഗാൾ സ്വദേശികളാണ് പിടിയിലായത്. തിരുവല്ലയിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെയാണ് പീഡനത്തിനിരയാക്കിയത്. നാട്ടുകാർ ചേർന്ന് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികൾക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി.
ഇളയ കുട്ടിയുടെ വായ പൊത്തിപ്പിടിച്ചതിനുശേഷമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്കുപോയ തക്കം നോക്കി പ്രതികൾ വീട്ടിനുള്ളിൽ കയറുകയായിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന ഒന്നര വയസുള്ള ഇളയ കുട്ടിയുടെ വായ പൊത്തിപ്പിടിച്ചതിനുശേഷമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ ചേർന്ന് പ്രതികളെ പിടികൂടി നാട്ടുകാരെ ഏൽപ്പിക്കുകയായിരുന്നു.
.
