ചെന്നൈ: ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തിന് പുതിയ ട്രെയിനുകളൊന്നും അനുവദിക്കാന്‍ കഴിയില്ലെന്നാണ് റെയില്‍വേയുടെ നിലപാട്. കേരളത്തിലൂടെ ഓടിക്കാന്‍ കഴിയുന്നതില്‍ കൂടുതല്‍ ട്രെയിനുകള്‍ ഇപ്പോള്‍ ഓടിക്കുന്നുണ്ടെന്നും റെയില്‍വേ അധികൃതര്‍ പറയുന്നു. പാതകളുടെ ഉപയോഗം സംസ്ഥാനത്ത് 120 ശതമാനത്തില്‍ എത്തിയിരിക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.കേരളത്തില്‍ മൂന്നാം പാത യാഥാര്‍ത്ഥ്യമാകേണ്ട തുണ്ട്. കണ്ണൂര്‍ അല്ലെങ്കില്‍ കാസര്‍കോട് ഒരു യാര്‍ഡെങ്കിലും നിര്‍മിക്കണം. ഇതില്‍ ഏതെങ്കിലും ഒന്ന് നടപ്പിലാകാതെ പുതിയ ട്രെയിന്‍ വേണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും റെയില്‍വേ ചൂണ്ടിക്കാണിക്കുന്നു ,
.മറ്റ് സംസ്ഥാനങ്ങളില്‍ ട്രെയിനുകള്‍ പരമാവധി വേഗത കൈവരിക്കുമ്പോള്‍ കേരളത്തില്‍ ഇഴഞ്ഞ് നീങ്ങുന്ന സാഹചര്യമാണുള്ളത്
.
മറ്റ് സംസ്ഥാനങ്ങളില്‍ ട്രെയിനുകള്‍ പരമാവധി വേഗത കൈവരിക്കുമ്പോള്‍ കേരളത്തില്‍ ഇഴഞ്ഞ് നീങ്ങുന്ന സാഹചര്യമാണുള്ളത്. യാര്‍ഡിന്റെ അഭാവം കാരണം കൃത്യമായി അറ്റകുറ്റപ്പണി നടത്താനും കഴിയുന്നില്ലെന്നാണ് അധികൃതരുടെ വാദം. കേരളം പശ്ചിമഘട്ടത്തിന്റെ ഭാഗമാണെന്നും പുതിയപാത നിര്‍മിക്കാന്‍ അവിടെ സ്ഥലം ഏറ്റെടുക്കാന്‍ കഴിയുമോയെന്നകാര്യം ഉറപ്പാക്കാനാവില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. എന്നാല്‍, എന്തുകൊണ്ട് ഇതേക്കുറിച്ച് ദക്ഷിണ റെയില്‍വേ കേരള സര്‍ക്കാരുമായി ആശയവിനിമയം നടത്തുന്നില്ലെന്നാണ് ഉയരുന്ന പ്രധാന ചോദ്യം.
