റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്: രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

November 15, 2025 - 7:10 am

തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. ശേഷിക്കുന്ന 13 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. നേരത്തെ, 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു.

ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍നിന്ന് അമേയ പ്രസാദ് മത്സരിക്കും

പോത്തന്‍കോട് ഡിവിഷനില്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍നിന്നുള്ള അമേയ പ്രസാദ് മത്സരിക്കും. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നയ്യാര്‍, പൂവച്ചല്‍ വാര്‍ഡില്‍നിന്ന് ജനവിധി തേടും. ഡിസിസി വൈസ് പ്രസിഡന്റും മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായ സുധീര്‍ഷാ പാലോട്, കല്ലറയിലും മത്സരിക്കും.

നാവായിക്കുളം ഡിവിഷനില്‍ ആര്‍എസ്പിയും കണിയാപുരത്ത് മുസ്ലിം ലീഗും മത്സരിക്കും. കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റുമായ അന്‍സജിത റസ്സല്‍, കരുകുളം പഞ്ചായത്ത് പ്രസിഡന്റ് ഫ്രീഡാ സൈമണ്‍ എന്നിവരാണ് ആദ്യഘട്ട പട്ടികയിലെ പ്രമുഖര്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *