എ​സ്എ​ഫ്‌​ഐ നേ​താ​വ് അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ട കേ​സ് ; പ്രാ​രം​ഭ വാ​ദം ഡി​സം​ബ​ര്‍ മൂ​ന്നി​ന് തു​ട​ങ്ങും

.

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ എ​സ്എ​ഫ്‌​ഐ നേ​താ​വ് അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ പ്രാ​രം​ഭ വാ​ദം 2025 ഡി​സം​ബ​ര്‍ മൂ​ന്നി​ന് ആ​രം​ഭി​ക്കും. എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍​ക്കാ​യി കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. 2018 ജൂ​ലൈ ര​ണ്ടി​ന് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ഭി​മ​ന്യു​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. 2018 സെ​പ്റ്റം​ബ​ര്‍ 26ന് ​കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. കേ​സി​ൽ കാ​മ്പ​സ് ഫ്ര​ണ്ട് – പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രാ​യ പ​തി​നാ​റ് പേ​രാ​ണ് പ്ര​തി​ക​ൾ.

വി​ചാ​ര​ണ വൈ​കു​ന്ന​തി​നെ​തി​രേ അ​ഭി​മ​ന്യു​വി​ന്‍റെ അ​മ്മ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

പ്ര​തി​ക​ള്‍​ക്കെ​തി​രെ ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ത്തി​ലെ അ​നു​ബ​ന്ധ വ​കു​പ്പു​ക​ള്‍ അ​നു​സ​രി​ച്ച് കൊ​ല​പാ​ത​കം, വ​ധ​ശ്ര​മം ഉ​ള്‍​പ്പ​ടെ​യു​ള്ള കു​റ്റ​ങ്ങ​ളാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചു​മ​ത്തി​യ​ത്. കേ​സി​ന്‍റെ വി​ചാ​ര​ണ വൈ​കു​ന്ന​തി​നെ​തി​രേ അ​ഭി​മ​ന്യു​വി​ന്‍റെ അ​മ്മ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.
തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി വി​ചാ​ര​ണ​ക്കോ​ട​തി​യോ​ട് റി​പ്പോ​ർ​ട്ടു തേ​ടി​യി​രു​ന്നു. വി​ചാ​ര​ണ ന​വം​ബ​റി​ന​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് വി​ചാ​ര​ണ​ക്കോ​ട​തി ഹൈ​ക്കോ‌​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →