.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സർവശക്തിയും ഉപയോഗിച്ച് ഇടതുമുന്നണി മത്സരിക്കുമെന്നും സ്ഥാനാർഥികളെ നിശ്ചയിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണി കഴിഞ്ഞ തവണത്തേക്കാള്‍ വിജയം നേടും.
ഇടതുമുന്നണി വർധിത ആവേശത്തിലാണ്. ഫലപ്രദമായ സ്ഥാനാർഥികളെ ഇറക്കി കഴിഞ്ഞ തവണത്തേക്കാള്‍ വിജയം നേടും. തിരുവനന്തപുരത്തും കൊല്ലത്തും തൃശൂരും സ്വാധീനം വർധിപ്പിക്കും. കണ്ണൂരും പിടിക്കണം. തങ്ങളുടെ എല്ലാവരും പ്രമുഖ സ്ഥാനാർഥികളാണെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു
