ന്യൂഡൽഹി | ഡൽഹി-എൻ സി ആർ മേഖലയിലെ വർധിച്ചു വരുന്ന വായു മലിനീകരണത്തിൽ പ്രതിഷേധിച്ച് ഇന്ത്യാ ഗേറ്റിൽ നടന്ന പ്രകടനവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് എഫ് ഐ ആർ. (ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട്) രജിസ്റ്റർ ചെയ്തു. മധ്യ ഡൽഹിയിലെ കർത്തവ്യപഥ് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിനാണ് പ്രതിഷേധക്കാർക്കെതിരെ കേസെടുത്തത്. അജ്ഞാതരായ ആളുകൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
പോലീസിന്റെ അനുമതിയില്ലാതെയാണ് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധക്കാർ തടിച്ചുകൂടിയതെ
ഡൽഹി പോലീസിന്റെ അനുമതിയില്ലാതെയാണ് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധക്കാർ തടിച്ചുകൂടിയതെന്ന് അധികൃതർ അറിയിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (ബി എൻ എസ് എസ്.) സെക്ഷൻ 163 ഈ പ്രദേശത്ത് നിലവിലുണ്ടായിരുന്നു എന്നും, പ്രതിഷേധം തുടങ്ങുന്നതിനു മുൻപ് തന്നെ ആളുകളെ ഇത് അറിയിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ബി എൻ എസ് എസ്. സെക്ഷൻ 163 , .സുപ്രീംകോടതിയുടെ ഉത്തരവ് എന്നിവയുടെ അടിസ്ഥാനത്തിൽ ഇന്ത്യാ ഗേറ്റിലെ പ്രതിഷേധത്തിന് അനുമതി നൽകാനാവില്ല
ഞായറാഴ്ച തന്നെ ഡൽഹി പോലീസ് സംഘാടകർക്ക് കത്ത് നൽകിയിരുന്നു. ന്യൂഡൽഹിയിലെ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസിന്റെ ഓഫീസ് പുറത്തിറക്കിയ കത്തിൽ, ജന്തർ മന്തർ ഒഴികെയുള്ള ന്യൂഡൽഹി ജില്ലയിലെ മുഴുവൻ പ്രദേശത്തും ബി എൻ എസ് എസ്. സെക്ഷൻ 163 നിലവിലുണ്ടെന്നും, അതിനാൽ സുരക്ഷ, ക്രമസമാധാനം, ട്രാഫിക് കാരണങ്ങൾ, 2018-ലെ സുപ്രീംകോടതിയുടെ ഉത്തരവ് എന്നിവയുടെ അടിസ്ഥാനത്തിൽ ഇന്ത്യാ ഗേറ്റിലെ പ്രതിഷേധത്തിന് അനുമതി നൽകാനാവില്ല എന്നും വ്യക്തമാക്കിയിരുന്നു..
