.
തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. വെഞ്ഞാറമൂട് വാമനപുരത്ത്‌വെച്ചാണ് അപകടമുണ്ടായത്. കൊട്ടാരക്കര ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മന്ത്രി.എതിര്‍ ദിശയില്‍ തിരുവനന്തപുരത്തു നിന്ന് പത്തനംതിട്ട ഇലന്തൂരിലേയ്ക്ക് പോവുകയായിരുന്ന കാര്‍ അതേ ദിശയില്‍ സഞ്ചരിച്ചിരുന്ന മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കവെ ഈ കാറില്‍ ഇടിച്ച ശേഷം എതിരേ വന്ന മന്ത്രിയുടെ കാറില്‍ ഇടിക്കുകയായിരുന്നു. മന്ത്രിയും കാറിലുണ്ടായിരുന്ന മറ്റുള്ളവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
തുടര്‍ന്ന് മന്ത്രി പിന്നാലെ വന്ന ജി. സ്റ്റീഫന്‍ എംഎല്‍എയുടെ വാഹനത്തില്‍ കയറി തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചു. വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി ഇടിച്ച വാഹനത്തിലെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു
