കെഎസ്ആര്‍ടിസി ബസില്‍നിന്ന് വിദ്യാര്‍ത്ഥിയെ രാത്രി പാതിവഴിയില്‍ ഇറക്കിവിട്ടതായി പരാതി

.പരപ്പനങ്ങാടി: വിദ്യാര്‍ത്ഥിയെ രാത്രി കെഎസ്ആര്‍ടിസി ബസില്‍നിന്ന് പാതിവഴിയില്‍ ഇറക്കിവിട്ടതായി പരാതി. മധുരയില്‍ ബി.ടെക് ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ കൊടക്കാട് സ്വദേശി അനിരുദ്ധിനെയാണ് നവംബർ 3 തിങ്കളാഴ്ച രാത്രി പത്തുമണിയോടെ ബസില്‍നിന്ന് ഇറക്കിവിട്ടത്.എറണാകുളത്തുനിന്നും കോഴിക്കോട്ടേക്കു പോകുന്ന എസി ലോഫ്ലോര്‍ ബസിലാണ് അനിരുദ്ധ് രാത്രി ഒമ്പതരയോടെ ചേളാരിയില്‍നിന്നു രാമനാട്ടുകരയിലേക്ക് ടിക്കറ്റെടുത്തത്. എന്നാല്‍ നിസരി ജങ്ഷനില്‍ ഇറക്കിവിട്ടെന്നാണ് കുടുംബത്തിന്റെ പരാതി.

കെഎസ്ആര്‍ടിസി അധികൃതര്‍ക്കും മന്ത്രിക്കും പരാതി നല്‍കി

പത്തേകാലിന് രാമനാട്ടുകരയില്‍നിന്നു മധുരയിലേക്ക് പോകാനായി വിദ്യാര്‍ഥി ടിക്കറ്റ് ബുക്ക് ചെയ്തതാണ്. ബസ് ജീവനക്കാരുടെ പേരില്‍ നടപടി ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി അധികൃതര്‍ക്കും മന്ത്രിക്കും പരാതി നല്‍കിയതായി കുടുംബം അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →