ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിൽ വെ​ൽ​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യി പ​ര​സ്യ​ധാ​ര​ണ​ക്കി​ല്ലെ​ന്ന് യു​ഡി​എ​ഫ്

കോ​ഴി​ക്കോ​ട്: വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യോ​ടു​ള്ള നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി യു​ഡി​എ​ഫ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വെ​ൽ​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യി പ​ര​സ്യ​ധാ​ര​ണ​ക്കി​ല്ലെ​ന്ന് യു​ഡി​എ​ഫ് വ്യ​ക്ത​മാ​ക്കി. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല​ട​ക്കം വെ​ൽ​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യി പ​ര​സ്യ​ധാ​ര​ണ​യു​ണ്ടാ​കി​ല്ലെ​ന്ന് മു​സ്ലീം ലീ​ഗും കോ​ണ്‍​ഗ്ര​സും അ​റി​യി​ച്ചു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി​യാ​കു​മെ​ന്ന് ക​ണ്ടാ​ണ് പു​തി​യ തീ​രു​മാ​നം. കോ​ൺ​ഗ്ര​സ് നി​ല​പാ​ട് ലീ​ഗി​നെ അ​റി​യി​ച്ചു.

ഒ​രു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സീ​റ്റ് അ​ട​ക്കം 33 സീ​റ്റി​ൽ ക​ഴി​ഞ്ഞ ത​വ​ണ ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു.

ഇ​തോ​ടെ കോ​ഴി​ക്കോ​ട് ക​ഴി​ഞ്ഞ ത​വ​ണ ന​ൽ​കി​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സീ​റ്റ് കോ​ൺ​ഗ്ര​സ് തി​രി​ച്ചെ​ടു​ത്തു. വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി ശ​ക്ത​മാ​യ മു​ക്ക​ത്ത് അ​ട​ക്കം പ​ര​സ്യ​ധാ​ര​ണ​യി​ല്ല. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഒ​രു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സീ​റ്റ് അ​ട​ക്കം 33 സീ​റ്റി​ൽ ക​ഴി​ഞ്ഞ ത​വ​ണ ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു.മ​ല​പ്പു​റ​ത്ത് 35 ഇ​ട​ത്തും ക​ഴി​ഞ്ഞ ത​വ​ണ ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു. മ​ല​പ്പു​റ​ത്ത് 25 സീ​റ്റും കോ​ഴി​ക്കോ​ട് 11 സീ​റ്റു​മാ​ണ് ക​ഴി​ഞ്ഞ ത​വ​ണ വെ​ൽ​ഫെ​യ​ര്‍ പാ​ര്‍​ട്ടി​ക്ക് ല​ഭി​ച്ച​ത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →