ന്യൂഡൽഹി: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ അക്രമങ്ങളുണ്ടായാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ . തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒക്ടോബർ 30 വ്യാഴാഴ്ച ജന്‍ സുരാജ് പാര്‍ട്ടി പ്രവര്ത്തകന് ദുലാര്‍ചന്ദ് യാദവ് വെടിയേറ്റു കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷണറുടെ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നത്.
അനന്ത് സിംഗിനെ ബാര്‍ഹിലെ വീട്ടില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
ദുലാര്‍ചന്ദ് യാദവിന്റെ കൊലപാതകത്തിൽ ജെഡിയു സ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ അനന്ത് സിംഗ് അറസ്റ്റിലായി. നവംബർ 2 ഞായറാഴ്ച പുലര്‍ച്ചെയാണ് അനന്ത് സിംഗിനെ ബാര്‍ഹിലെ വീട്ടില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.ഇയാളുടെ കൂട്ടാളികളായ മണികാന്ത് ഠാക്കൂര്‍, രഞ്ജീത് റാം എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബന്ധുവും മൊകാമ മണ്ഡലത്തിലെ ജന്‍ സുരാജ് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ പ്രിയദര്‍ശി പീയുഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ദുലാര്‍ ചന്ദ് യാദവ് കൊല്ലപ്പെട്ടത്
അതേസമയം എല്ലാ വോട്ടർമാർക്കും സമാധാനപരമായും സ്വതന്ത്രമായും സുതാര്യമായും വോട്ട് ചെയ്യാൻ സാധിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ സജ്ജമാണെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു.
