സംസ്ഥാ​ന​ത്ത് നവംബർ 1 മുതൽ നെ​ല്ലു​സം​ഭ​ര​ണം ആരംഭിക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നെ​ല്ലു​സം​ഭ​ര​ണം ഇ​ന്ന് (നവംബർ 1)ആ​രം​ഭി​ക്കും. ര​ണ്ട് മി​ല്ലു​ട​മ​ക​ളു​മാ​യി സ​ർ​ക്കാ​ർ ധാ​ര​ണ​യി​ലെ​ത്തി​യെ​ന്ന വി​വ​ര​മാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. കു​ട്ട​നാ​ട്ടി​ലും തൃ​ശൂ​രി​ലും ഉ​ട​ൻ സം​ഭ​ര​ണം തു​ട​ങ്ങും.മ​റ്റ് മി​ല്ലു​ട​മ​ക​ളു​മാ​യി ച​ർ​ച്ച തു​ട​രു​ന്നെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഭ​ക്ഷ്യ- കൃ​ഷി വ​കു​പ്പ് മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗം ചേ​ർ​ന്ന് സ്ഥി​തി വി​ല​യി​രു​ത്തി. സം​സ്ഥാ​ന​ത്തെ വ​ള​രെ വ​ലി​യൊ​രു പ്ര​തി​സ​ന്ധി​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. മി​ല്ലു​ട​മ​ക​ളു​ടെ സം​ഘ​ട​ന​ക​ള്‍ പ​ല ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സം​ഭ​ര​ണ​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ്.

ഭ​ക്ഷ്യ​മ​ന്ത്രി​യും കൃ​ഷി​മ​ന്ത്രി​യും മി​ല്ലു​ട​മ​ക​ളു​മാ​യി നേ​രി​ട്ട് ച​ര്‍​ച്ച ന​ട​ത്തും

കൊ​യ്ത നെ​ല്ല് ക​ര​യ്ക്ക് ക​യ​റ്റി​യി​ട്ട് ക​ണ്ണീ​ര്‍​ക്ക​ഥ​ക​ളാ​ണ് നെ​ൽ​ക്ക​ര്‍​ഷ​ക​ര്‍​ക്ക് പ​റ​യാ​നു​ള്ള​ത്. ഇ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി​യും കൃ​ഷി​മ​ന്ത്രി​യും വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി യോ​ഗം ചേ​രു​ക​യും ഇ​തി​ന് പ​രി​ഹാ​ര​മെ​ന്നോ​ണം സം​ഘ​ട​ന​ക​ളെ ഒ​ഴി​വാ​ക്കി മി​ല്ലു​ട​മ​ക​ളു​മാ​യി നേ​രി​ട്ട് ച​ര്‍​ച്ച ന​ട​ത്തി പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​ണ് സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ച്ചി​രു​ന്ന​ത്.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →