തൊഴിലാളി നഷ്ടപരിഹാര നിയമത്തിൽ ആശ്രിതരുടെ പട്ടികയിൽ വിധവയായ സഹോദരിയെക്കൂടി ഉൾപ്പെടുത്തണെന്ന് സുപ്രീംകോടതി

.
ന്യൂഡൽഹി: മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമ്പോൾ ആശ്രിതരുടെ പട്ടികയിൽ ‘പ്രായപൂർത്തിയായ വിധവയായ സഹോദരി’യെക്കൂടി ഉൾപ്പെടുത്തണമെന്ന്‌ സുപ്രീംകോടതി .. നിലവിലെ നിയമത്തിൽ ‘പ്രായപൂർത്തിയാവാത്ത’ വിധവയായ സഹോദരിയാണുള്ളത്. ഇങ്ങനെെയാരു വിഭാഗത്തെ ഇപ്പോൾ സാധാരണഗതിയിൽ കണ്ടെത്താനാവില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതിനാൽ, പ്രായപൂർത്തിയായ വിധവയായ സഹോദരിയെ ഉൾപ്പെടുത്തുന്നതിനായി 1923-ലെ തൊഴിലാളി നഷ്ടപരിഹാര നിയമത്തിൽ ഉചിതമായ ഭേദഗതി ആവശ്യമാണെന്ന് ജസ്റ്റിസ് രാജേഷ് ബിന്ദൽ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യം പരിശോധിക്കുന്നതിനായി സർക്കാർ നിയമകമ്മിഷന് വിടണമെന്നും കോടതി പറഞ്ഞു.

ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനി നൽകിയ ഹർജി സുപ്രീംകോടതി തള്ളി.

മരിച്ച തൊഴിലാളിയുടെ, വിധവകളായ രണ്ട് സഹോദരിമാർക്ക് നഷ്ടപരിഹാരം അനുവദിച്ചത് ചോദ്യംചെയ്ത് ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനി നൽകിയ ഹർജി സുപ്രീംകോടതി തള്ളി. തൊഴിലാളി മരിക്കുമ്പോൾ സഹോദരിമാർക്ക് പ്രായപൂർത്തിയായിരുന്നെന്നും അതിനാൽ അവരെ ആശ്രിതരായി കണക്കാക്കാനാവില്ലെന്നുമായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ വാദം. എന്നാൽ, നഷ്ടപരിഹാരം നൽകണമെന്ന കർണാടക ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →