പാര്‍ട്ടി തീരുമാനം അക്ഷരംപ്രതി അനുസരിക്കും : മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം| പിഎം ശ്രീ പദ്ധതി തര്‍ക്കം ഭരണത്തെ ബാധിക്കില്ലെന്ന് മന്ത്രി ജി ആര്‍ അനില്‍. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും. പാര്‍ട്ടി തീരുമാനം അക്ഷരംപ്രതി അനുസരിക്കും. പാര്‍ട്ടി സെക്രട്ടറി നിലപാട് പറയുമെന്നും മന്ത്രി വ്യക്തമാക്കി..ഇടത് നയമാണ് രണ്ട് പാര്‍ട്ടികളും ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പിഎം ശ്രീ നിലപാടില്‍ ഉറച്ച് നില്‍ക്കാനാണ് സിപിഐ തീരുമാനം. നവംബര്‍ നാലിന് ചേരുന്ന സിപിഐ യോഗത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

അതേസമയം, പിഎം ശ്രീയില്‍ മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. ഉന്നത നേതാക്കള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. ഒക്ടോബർ 29 ന് എല്ലാ മന്ത്രിമാരും മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുമോയെന്ന കാര്യം അറിയില്ലെന്നും മന്ത്രി പറഞ്ഞു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →